13 പേര്‍ സത്യപ്രതിജ്ഞ ചെയ്യാതെ വിട്ടുനിന്നാല്‍ യെദ്യൂരപ്പ രക്ഷപ്പെടുമോ? കൂറുമാറ്റ നിരോധന നിയമം ബാധകമാവുന്നത് എങ്ങനെയൊക്കെ?

13 പേര്‍ സത്യപ്രതിജ്ഞ ചെയ്യാതെ വിട്ടുനിന്നാല്‍ യെദ്യൂരപ്പ രക്ഷപ്പെടുമോ? കൂറുമാറ്റ നിരോധന നിയമം ബാധകമാവുന്നത് എങ്ങനെയൊക്കെ?
13 പേര്‍ സത്യപ്രതിജ്ഞ ചെയ്യാതെ വിട്ടുനിന്നാല്‍ യെദ്യൂരപ്പ രക്ഷപ്പെടുമോ? കൂറുമാറ്റ നിരോധന നിയമം ബാധകമാവുന്നത് എങ്ങനെയൊക്കെ?

ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പു നടക്കാനിരിക്കെ കൂറുമാറ്റ നിരോധന നിയമം ഏതെല്ലാം ഘട്ടത്തില്‍ ബാധകമാവും എ്ന്ന ചര്‍ച്ചകളും സജീവമായി. എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതിജ്ഞ ചെയ്യും മുമ്പ് കൂറുമാറ്റം ബാധകമല്ലെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഇതിനെ പാടേ തള്ളിക്കളയുകയായിരുന്നു കോടതി. ഇതോടെ പാര്‍ട്ടി നിലപാടിനു വിരുദ്ധമായി എംഎല്‍എമാര്‍ എന്തു നിലപാടെടുത്താലും കൂറുമാറ്റം ബാധകമാവുമെന്ന് വ്യക്തമായി.

കോണ്‍ഗ്രസില്‍നിന്നും ജെഡിഎസില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യാതെ മാറി നിന്നാല്‍ യെദ്യൂരപ്പയ്ക്കു വിശ്വാസ വോട്ടു നേടാനാവില്ലേ എ്ന്നതായിരുന്നു ഉയര്‍ന്നു വന്ന ചോദ്യം. ബിജെപിക്കു 104 പേരുടെ പിന്തുണയുണ്ട്. സഭയുടെ ആകെ അംഗബലം 208 ആയി കുറച്ചാല്‍ ഇത്രയും പേരുടെ പിന്തുണ വച്ച് വിശ്വാസവോട്ടു ജയിക്കാം. അംഗബലം ഇങ്ങനെ കുറയ്ക്കുന്നതിന് 13 പേര്‍ സത്യപ്രതിജ്ഞ ചെയ്യാതെ മാറിനിന്നാല്‍ മതി. എന്നാല്‍ കൂറമാറ്റ നിരോധന നിയമത്തില്‍നിന്നു രക്ഷപെടാന്‍ ഇതുകൊണ്ടൊന്നുമാവില്ലെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ രേഖ ലഭിക്കുന്നതോടെ അംഗമായി കണക്കാക്കും എന്നതാണ് ചട്ടം. അതുകൊണ്ടുതന്നെ പാര്‍ട്ടി നിലപാടിനു വിരുദ്ധമായി സത്യപ്രതിജ്ഞാചടങ്ങില്‍നിന്നു വിട്ടുനിന്നാലും അയോഗ്യത വരും.  

സത്യപ്രതിജ്ഞ ചെയ്യാത്ത അംഗത്തിന് വിശ്വാസവോട്ടില്‍ പങ്കെടുക്കാനാവില്ല. സഭയില്‍ ഹാജരായവരുടെ മൊത്തം അംഗസംഖ്യയുടെ കേവലഭൂരിപക്ഷമേ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ആവശ്യമുള്ളൂ. പ്രതിപക്ഷത്തെ ചിലരെ സഭയില്‍ വരാതെ പിന്തിരിപ്പിച്ച് യെദ്യൂരപ്പ വിശ്വാസവോട്ട് നേടും എന്ന പ്രചാരണം അതിന്റെ അടിസ്ഥാനത്തിലാണ്. ആരെങ്കിലും സത്യപ്രതിജ്ഞ ചെയ്യാതെ തത്കാലം മാറിനിന്നാലും അവര്‍ക്ക് അടുത്തതവണ സഭചേരുമ്പോള്‍ അംഗമായി സത്യപ്രതിജ്ഞചെയ്യാം.

വിപ്പ് ലംഘിക്കുന്നവര്‍ സ്വമേധയാ അയോഗ്യരാവില്ല. അതിനായി വിപ്പുനല്‍കിയ പാര്‍ട്ടി സ്പീക്കര്‍ക്ക് അപേക്ഷ നല്‍കണം. ഇക്കാര്യത്തില്‍ നിശ്ചിതസമയത്തിനുള്ളില്‍ സ്പീക്കര്‍ തീരുമാനം കൈക്കൊള്ളണമെന്ന് വ്യവസ്ഥയില്ല. മാസങ്ങളും വര്‍ഷങ്ങളും തീരുമാനം മാറ്റിവെച്ച സന്ദര്‍ഭങ്ങള്‍ വിവിധ നിയമസഭകളിലുണ്ടായിട്ടുണ്ട്. ഇങ്ങനെ അയോഗ്യരാക്കപ്പെടുന്ന തീരുമാനങ്ങള്‍ പലപ്പോഴും സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെടാറുമുണ്ട്. മണിപ്പൂര്‍ നിയമസഭയില്‍ സ്പീക്കര്‍ 
ഇങ്ങനെ തീരൂമാനം നീട്ടfവച്ചതിനെതിരായ കേസ് കോടതിയില്‍ നടക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com