മോദി കശ്മീരില്‍ ( ചിത്രങ്ങള്‍)

ലഡാക്കിനെ ഏതു കാലാവസ്ഥയിലും  കശ്മീര്‍  താഴ്‌വരയുമായി  ബന്ധിപ്പിക്കുന്ന സോജില തുരങ്കത്തിനു തറക്കല്ലിടുകയാണ് സന്ദര്‍ശനത്തിലെ മുഖ്യ അജണ്ട.
മോദി കശ്മീരില്‍ ( ചിത്രങ്ങള്‍)

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കശ്മീര്‍ സന്ദര്‍ശനം തുടങ്ങി. ലഡാക്കിനെ ഏതു കാലാവസ്ഥയിലും  കശ്മീര്‍  താഴ്‌വരയുമായി  ബന്ധിപ്പിക്കുന്ന സോജില തുരങ്കത്തിനു തറക്കല്ലിടുകയാണ് സന്ദര്‍ശനത്തിലെ മുഖ്യ അജണ്ട. ഇതിന്റെ ഭാഗമായി ലേയില്‍ എത്തിയ മോദിയെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സ്വീകരിച്ചു. 

ഇതിന് മുന്നോടിയായി ബുദ്ധമതവിശ്വാസികളുടെ ആത്മീയാചാര്യനായ കുഷോക് ബക്കുള റിന്‍പോച്ചെയുടെ 100 ജന്മദിന ആഘോഷങ്ങളുടെ സമാപനചടങ്ങളില്‍ മോദി പങ്കെടുത്തു. ഇതില്‍ മോദിയോട് മെഹബൂബ മുഫ്തി നന്ദി പറഞ്ഞു.ലാല്‍ ചൗക്കില്‍ ഇന്ന് അണിചേരാന്‍ വിഘടനവാദികള്‍  ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ മേഖലയില്‍ ഒരുക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com