ഇന്ധന വില വര്‍ധനവിന് കാരണം പെട്രോളിയും ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ ക്ഷാമം: കേന്ദ്ര പെട്രോളിയം മന്ത്രി 

ക്രൂഡ് ഓയില്‍ വിലയില്‍  അന്താരാഷ്ട്ര വിപണിയിലുണ്ടായ വര്‍ധനവും രാജ്യത്ത് ഇന്ധന വിലവര്‍ധിക്കാന്‍ കാരണമായതായി മന്ത്രി പറഞ്ഞു
ഇന്ധന വില വര്‍ധനവിന് കാരണം പെട്രോളിയും ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ ക്ഷാമം: കേന്ദ്ര പെട്രോളിയം മന്ത്രി 

ന്യൂഡല്‍ഹി: അടിക്കടിയുള്ള ഇന്ധന വര്‍ധനവിന് കാരണം പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ഉത്പ്പാദനക്കുറവു കൊണ്ടാണെന്ന് കേന്ദ്ര പെട്രോളിയം വിഭവം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ക്രൂഡ് ഓയില്‍ വിലയില്‍  അന്താരാഷ്ട്ര വിപണിയിലുണ്ടായ വര്‍ധനവും രാജ്യത്ത് ഇന്ധന വിലവര്‍ധിക്കാന്‍ കാരണമായതായി മന്ത്രി പറഞ്ഞു. രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില നൂറിലേക്ക് അടുക്കുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാരുന്നു അദ്ദേഹം. 

തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവില മുകളിലേക്ക് തന്നെ കുതിക്കുകയാണ്. ഡല്‍ഹിയില്‍ ഇന്ന് പെട്രോളിന് 33 പൈസയും ഡീസലിന് 26 പൈസയും കൂടി. ദിനംപ്രതി വില നിശ്ചയിക്കുന്ന രീതി വന്നതിനു ശേഷം ആദ്യമായാണ് ഇത്രയും വര്‍ധന. ഡല്‍ഹിയില്‍ ഇതോടെ പെട്രോള്‍വില ലീറ്ററിന് 76.25 രൂപയും ഡീസലിന് ലീറ്ററിന് 67.57 രൂപയും ആയി. തിരുവനന്തപുരത്ത് പെട്രോളിന് 80.35ഉം ഡീസലിന്  73.34 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 78.95 രൂപയും  ഡീസലിന്  71.95 രൂപയുമാണ് വില. 

കര്‍ണാടക തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് അടിക്കടി വില ഉയര്‍ത്താനുള്ള എണ്ണ കമ്പനികളുടെ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേദിവസം മുതല്‍ എണ്ണവില വീണ്ടും ക്രമാതീതമായി വര്‍ധിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com