ഗുജറാത്തില്‍ ദളിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഗുജറാത്ത്  എംഎല്‍എ ആയ ജിഗ്നേഷ് മേവാനിയാണ് വീഡിയോ പുറത്തുവിട്ടത്
ഗുജറാത്തില്‍ ദളിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ന്യൂഡല്‍ഹി; ഗുജറാത്തില്‍ വീണ്ടും ദളിത് അതിക്രമം. ദളിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് ക്രൂരത അരങ്ങേറിയത്. 

മുകേഷ് വാനിയ എന്ന പേരുള്ള വ്യക്തിയാണ് അടിയേറ്റ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യയും ക്രൂരമായി ആക്രമിക്കപ്പെട്ടു. ഫാക്റ്ററി ഉടമയുടെ വാക്കുകേട്ടാണ് മുകേഷിനെ കെട്ടിയിട്ട് തല്ലിയത്. ഗുജറാത്ത്  എംഎല്‍എ ആയ ജിഗ്നേഷ് മേവാനിയാണ് വീഡിയോ പുറത്തുവിട്ടത്. 

വാതിലില്‍ യുവാവിനെ കെട്ടിയിട്ട് വലിയ വടികൊണ്ട് തല്ലുന്നതാണ് ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അടി കൊണ്ട് മുകേഷ് കരയുന്നതും കാണാം. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ അക്രമികള്‍ മര്‍ദ്ദനം തുടരുകയായിരുന്നു. ഉന അക്രമണത്തേക്കാള്‍ ക്രൂരമാണ് ഇതെന്നാണ് ജിഗ്നേഷ് മേവാനി തന്റെ പോസ്റ്റില്‍ പറയുന്നത്. ഉനയില്‍ ഇരകളെ തല്ലുകയും അവഹേളിക്കുകയും ചെയ്തപ്പോള്‍ ഇവിടെ ജാതി വെറിയില്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ടു. പഴയ തെറ്റുകളില്‍ നിന്ന് ഗുജറാത്ത് ഗവണ്‍മെന്റ് ഒന്നും പഠിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ ദളിതര്‍ സുരക്ഷിതരല്ല എന്ന ഹാഷ്ടാഗിലാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com