തൊഴുത്തു മൊത്തത്തില്‍ കോണ്‍ഗ്രസ് വിലക്കെടുത്തു; കര്‍ണാടക മുന്നണി അവിശുദ്ധ കൂട്ടുകെട്ടെന്ന് അമിത് ഷാ

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം
തൊഴുത്തു മൊത്തത്തില്‍ കോണ്‍ഗ്രസ് വിലക്കെടുത്തു; കര്‍ണാടക മുന്നണി അവിശുദ്ധ കൂട്ടുകെട്ടെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. ബിജെപിയാണ് കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി. ഞങ്ങളുടെ വോട്ട് ഷെയറില്‍ വലിയ മുന്നേറ്റമുണ്ടായി. ജനവികാരം കോണ്‍ഗ്രസിന് എതിരായിരുന്നു. എന്താണ് കോണ്‍ഗ്രസ് ആഘോഷിക്കുന്നത്? അവരുടെ പകുതിയിലേറെ മന്ത്രിമാരും തോറ്റു. മുഖ്യമന്ത്രി പോലും ഒരു മണ്ഡലത്തില്‍ തോറ്റു. എന്തിനാണ് ജെഡിഎസ് ആഘോഷിക്കുന്നത്? 37 സീറ്റുകള്‍ കിട്ടിയതിനോ? അമിത് ഷാ ചോദിച്ചു. 

ജനവിധിക്ക് എതിരെയുള്ള മുന്നണിയാണ് കോണ്‍ഗ്രസും ജെഡിഎസും രൂപീകരിച്ചതെന്നും അതുകൊണ്ട് അതിനെ അവിശുധ മുന്നണിയെന്ന് വിശേഷിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസിന് ഇവിഎം മിഷീനുകളില്‍ വിശ്വാസമാണ്. ഭാഗിക വിജയത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പരം കൈകോര്‍ക്കുന്നത് നല്ലതാണെന്നും അമിത് ഷാ പറഞ്ഞു. 

ഞങ്ങള്‍ക്കെതിരെ കുതിരക്കച്ചവടം എന്നാണ് ആരോപണം വന്നത്. എന്നാല്‍ തൊഴുത്ത് മൊത്തത്തില്‍ വിലക്കെടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും അതുകൊണ്ടാണ് അവകാശവാദമുന്നയിച്ചതെന്നും അമിത് ഷാ പറഞ്ഞു. 

ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പ ഏഴുദിവസം ആവശ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അഭിഭാഷകര്‍ കോടതിയില്‍ നുണ പറയുകയായിരുന്നുവെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com