വിമാനത്തിലിരുന്നു സ്വയംഭോഗം ചെയ്ത വിദേശിയെ ഇന്ത്യന്‍ യുവതിയുടെ പരാതിയെത്തുടര്‍ന്ന് പിടികൂടി

ഇസ്താംബൂളില്‍ നിന്നുള്ള വിമാനത്തില്‍ സീറ്റിലിരുന്നു സ്വയംഭോഗം ചെയ്ത റഷ്യക്കാരനെ അറസ്റ്റ് ചെയ്തു
വിമാനത്തിലിരുന്നു സ്വയംഭോഗം ചെയ്ത വിദേശിയെ ഇന്ത്യന്‍ യുവതിയുടെ പരാതിയെത്തുടര്‍ന്ന് പിടികൂടി

ന്യൂഡല്‍ഹി: ഇസ്താംബൂളില്‍ നിന്നുള്ള വിമാനത്തില്‍ സീറ്റിലിരുന്നു സ്വയംഭോഗം ചെയ്ത റഷ്യക്കാരനെ അറസ്റ്റ് ചെയ്തു. അടുത്ത സീറ്റിലിരുന്ന ഇന്ത്യന്‍ യുവതിയായ യാത്രക്കാരിയുടെ പരാതിയെത്തുടര്‍ന്ന് ഇന്ദിരാ ഗാന്തി അന്താരാഷ്ട്ര വിമാനതാവളത്തില്‍ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയില്‍ യാത്രയ്ക്കിടയില്‍ തന്നെ ഇയാളെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തിയിരുന്നു. 

വിമാനത്തില്‍ അച്ചടക്കം പാലിക്കാത്ത ഒരു യാത്രക്കാരന്‍ ഉണ്ടെന്ന് എയര്‍പോര്‍ട്ടിലെ സുരക്ഷാ കണ്‍ട്രോള്‍ റൂമിലേക്ക് പരാതി ലഭിക്കുകയായിരുന്നെന്നും ഇതേതുടര്‍ന്ന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂറിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) വിമാനം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഉടനെ പരാതിക്കാരിയെ സമീപിക്കുകയായിരുന്നെന്നും അധികൃതര്‍ പറഞ്ഞു. ഇതിനിടയില്‍ ഡല്‍ഹി പോലീസിനും യുവതി പരാതി നല്‍കിയിരുന്നു. ഫ്‌ളൈറ്റ് സെക്യൂരിറ്റി പ്രതിയെ വിമാനത്തില്‍ നിന്ന് ഇറക്കുകയും പിന്നീട് ഡല്‍ഹി പോലീസിന് കൈമാറുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com