ശമ്പളം ആവശ്യപ്പെട്ട 15കാരിയെ വെട്ടിനുറുക്കി കൊന്നു; ഇടനിലക്കാരനും കൂട്ടാളികളും അറസ്റ്റില്‍ 

മാസശമ്പളം ആവശ്യപ്പെട്ട വീട്ടുജോലിക്കാരിയെ ഇടനിലക്കാരന്‍ അറുത്ത് കൊന്നു
ശമ്പളം ആവശ്യപ്പെട്ട 15കാരിയെ വെട്ടിനുറുക്കി കൊന്നു; ഇടനിലക്കാരനും കൂട്ടാളികളും അറസ്റ്റില്‍ 

ന്യൂഡല്‍ഹി: മാസശമ്പളം ആവശ്യപ്പെട്ട വീട്ടുജോലിക്കാരിയെ ഇടനിലക്കാരന്‍ അറുത്ത് കൊന്നു. വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ജാര്‍ഖണ്ഡ് സ്വദേശിയായ 15കാരി പെണ്‍കുട്ടി തനിക്ക് ലഭിക്കാനുണ്ടായിരുന്ന ശമ്പള കുടിശിക തീര്‍ത്തുനല്‍ക്കാന്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിയമിച്ച ഇടനിലക്കാരന്‍ കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം 12ഓളം കഷ്ണങ്ങളായി വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിച്ചു.ഡല്‍ഹിയിലെ പാസ്ചിം വിഹാറിലാണ് സംഭവം.

ജാര്‍ഖണ്ഡിലെ ഗ്രാമങ്ങളില്‍ നിന്ന് നിര്‍ധനരായ പെണ്‍കുട്ടികളെ ഡല്‍ഹിയില്‍ വീട്ടുജോലിക്കായി എത്തിച്ചുനല്‍കുന്ന മഞ്ജിത് കര്‍കേത ആണ് കുറ്റവാളി. ഇയാളെ നന്‍ഗ്ലോയിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സോണിയുടെ ശരീരഭാഗങ്ങള്‍ ഡല്‍ഹിയിലെ ഓടയില്‍ നിന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മഞ്ജിത്തിനെയും കുട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തത്. 

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നുള്ള സോണി കുമാരി എന്ന പെണ്‍കുട്ടിയാണ് ഈ ക്രൂരകൃത്യത്തിന് ഇരയായത്. സോണിയെ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് മഞ്ജിതും സുഹൃത്തുകളും ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു. മാസം 6500രൂപ ശമ്പളം ലഭുക്കുമെന്നായിരുന്നു ഇവര്‍ പെണ്‍കുട്ടിക്ക് നല്‍കിയിരുന്ന വാഗ്ദാനം. എന്നാല്‍ മൂന്ന് വര്‍ഷത്തോളമായി ജോലി ചെയ്തിട്ടും ഒരു രൂപ പോലും നല്‍കാതിരുന്നതിനാല്‍ പെണ്‍കുട്ടി ഇവരോട് തന്റെ ശമ്പളം ആവശ്യപ്പടുകയായിരുന്നെന്ന് ഡിസിപി രാജേന്ദര്‍ സിങ് സാഗര്‍ പറഞ്ഞു. 

സോണി ജോലി ചെയ്തിരുന്ന വീട്ടില്‍നിന്നും മഞ്ജിത് അവളുടെ ശമ്പളം വാങ്ങിയിരുന്നെങ്കിലും അത് സോണിക്ക് നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്ന് സോണി സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയും മഞ്ജിതിനോട് പണം ആവശ്യപ്പെടുകയുമായിരുന്നു. മഞ്ജിത് സോണിയേ തീരുമാനത്തില്‍ നിന്ന പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് വിജയം കണ്ടില്ല. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു, പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com