പഴയ ട്വീറ്റുകളെക്കുറിച്ചെല്ലാം വല്ല ധാരണയുമുണ്ടോ? യുഎപിഎ ഭരണകാലത്ത് ആഞ്ഞടിച്ചവരുടെ പ്രതികരണം ബൂമറാങ് പോലെ

ഭരണം മാറുമ്പോള്‍ ചിലരുടെ നിലപാടുകളും മാറുകയാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ധനവിലയുടെ കാര്യത്തില്‍ ചില പ്രമുഖരുടെ നിലപാട് മാറ്റം.
പഴയ ട്വീറ്റുകളെക്കുറിച്ചെല്ലാം വല്ല ധാരണയുമുണ്ടോ? യുഎപിഎ ഭരണകാലത്ത് ആഞ്ഞടിച്ചവരുടെ പ്രതികരണം ബൂമറാങ് പോലെ

രണം മാറുമ്പോള്‍ ചിലരുടെ നിലപാടുകളും മാറുകയാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ധനവിലയുടെ കാര്യത്തില്‍ ചില പ്രമുഖരുടെ നിലപാട് മാറ്റം. ഇതിനെക്കുറിച്ച് കൃത്യമായറിയണമെങ്കില്‍ ഇവരുടെയെല്ലാം പഴയ ട്വിറ്റര്‍ പോസ്റ്റുകളെല്ലാം ഇപ്പോഴെടുത്ത് നോക്കണം. തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവില കൂടി പെട്രോളിന്റേയും ഡീസലിന്റേയും വില മാനംമുട്ടിയിട്ടും അന്ന് ട്വിറ്ററില്‍ ക്ഷോഭിച്ചവര്‍ക്ക് മിണ്ടാട്ടമില്ല. ഇതാണ് ഇവരുടെയെല്ലാം പഴയ പോസ്റ്റുകള്‍ തേടിപ്പോകാന്‍ കാരണമായത്.

പഴയ പോസ്റ്റുകളെല്ലാം റീട്വീറ്റ് ചെയ്തും കമന്റിട്ടും സ്‌ക്രീന്‍ ഷോട്ട് പുതിയ ട്വീറ്റാക്കിയുമാണ് ബൂമറാങ് കളിക്കുന്നത്. ട്വിറ്റര്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ ചിലര്‍ ഫേസ്ബുക്കിലും പോസ്റ്റാക്കുക്കുന്നുണ്ട്. ട്വിറ്ററിലെ കുത്തിപ്പൊക്കലിന് അങ്ങനെ ഫേസ്ബുക്കിലും ലൈക്കും ഷെയറും കിട്ടി പ്രചരിക്കുകയാണ്.

2012ല്‍ ഇന്ധനവില കൂടിയപ്പോള്‍ അമിതാഭ് ബച്ചന്‍ വരെ ഇട്ട പോസ്റ്റുകള്‍ ഇന്ന് തിരിച്ചടിക്കുകയാണ്. 
'പെട്രോള്‍ വില എഴുപത്തഞ്ച് രൂപ
പെട്രോള്‍ ഒഴിക്കുന്ന ആള്‍: എത്ര രൂപക്കാണ് സര്‍?
മുംബൈ നിവാസി: രണ്ടോ നാലോ രൂപക്ക് കാറിന്റെ മേലേക്ക് സ്‌പ്രേ ചെയ്‌തോളൂ ഭായീ, കത്തിച്ചുകളയാനാ.' ഇത്തരത്തില്‍ അന്ന് പ്രതികരിച്ച ബച്ചന് ഇന്നൊന്നും പറയാനില്ല.

ഈ ട്വീറ്റിന് ഇപ്പോള്‍ കിട്ടുന്ന മറുപടികളില്‍ ചിലത് ഇങ്ങനെയാണ്. 'പെട്രോളൊഴിച്ച് കാറ് കത്തിക്കാന്‍ തന്നെ നല്ല ചെലവുവരും സര്‍, മണ്ണെണ്ണ പോരേ?' 
'ഇപ്പോള്‍ രാഷ്ട്രപുനര്‍നിര്‍മ്മാണം നടക്കുകയാണ് മഹാനായക് ജീ. മുംബൈക്കാര്‍ തലയില്‍ പെട്രോളൊഴിച്ച് തരാനാണ് പറയുന്നത്'.
'മുംബൈയില്‍ പെട്രോളിന് 81 രൂപയായി, എന്തെങ്കിലും ഒന്നു പറയൂ ബച്ചന്‍ ജീ... എന്നു തുടങ്ങി പഴയ ട്വീറ്റിനും അതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ക്കും കീഴെ കമന്റുകള്‍ വന്നുനിറയുകയാണ്'.

അനുപം ഖേറിനേയും ട്രോളന്‍മാര്‍ വെറുതെ വിട്ടിട്ടില്ല. 
'വരാന്‍ വൈകിയത് എന്ന്  െ്രെഡവറോട് ചോദിച്ചപ്പോള്‍ ഇന്ന് സൈക്കിളിലാണ് വന്നത് എന്നായിരുന്നു മറുപടി. എങ്കില്‍പ്പിന്നെ മോട്ടോര്‍ സൈക്കിളില്‍ വന്നുകൂടായിരുന്നോ? എന്ന് ചോദിച്ചു. അത് ഇപ്പോള്‍ വീട്ടിലെ ഒരു പ്രദര്‍ശനവസ്തു മാത്രമാണ് എന്നായിരുന്നു െ്രെഡവറുടെ മറുപടി'- അനുപത്തിന്റെ നേരത്തേയുള്ള പോസ്റ്റാണ്. അതേസമയം ഇപ്പോള്‍ ഇന്ധനവില കൂടിയപ്പോള്‍ അനുപത്തിന് ഒന്നും പറയാനില്ല.

അനുപത്തിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി, അതിനടിയിലും രസകരമായ കമന്റുകള്‍ വന്നിട്ടുണ്ട്. 
'അങ്ങയുടെ ഡ്രൈവര്‍ സമയത്ത് വരുന്നുണ്ടോ സര്‍?'
'ഡ്രൈവറിന്റെ ശമ്പളം കൂട്ടിക്കൊടുത്തോ സര്‍?'
'അനുപം ഖേര്‍ തന്റെ െ്രെഡവറുടെ സൈക്കിളിലാണ് ഇപ്പോള്‍ സഞ്ചാരമെന്ന് വേറൊരാളുടെ കമന്റ്.'

'എന്റെ വീട്ടിലേക്ക് കടക്കാനാകുന്നില്ല, മുംബൈ നഗരം മുഴുവന്‍ വില കൂടുന്നതിന് മുമ്പ് പെട്രോള്‍ വാങ്ങാന്‍ രാത്രി തെരുവിലുണ്ട്'- ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ 2011ലെ ട്വീറ്റാണ്. ഇതിനുള്ള മറുപടികള്‍ കണ്ടാല്‍ ചിരിച്ച് മരിക്കും. പക്ഷേ ഇന്ധനവില സംബന്ധിച്ച പഴയ ട്വീറ്റുകള്‍ അക്ഷയ് കുമാര്‍ നീക്കം ചെയ്തു. 

'രാജ്യത്തെ ദുരന്തത്തിലേക്ക് നയിച്ചതില്‍ സോണിയ ഗാന്ധി ഒരു വിജയമാണ് എന്നതിന് തെളിവാണ് പെട്രോളിന്റെ വില'- സംവിധായകനും സാമൂഹ്യപ്രവര്‍ത്തകനുമായ അശോക് പണ്ഡിറ്റിന്റെ പഴയ ട്വീറ്റായിരുന്നു. അശോക് പണ്ഡിറ്റ് ഇപ്പോള്‍ ഇലക്ട്രിക് കാറാണ് ഉപയോഗിക്കുന്നത്. എന്ന മട്ടില്‍ അവിടെയും ട്രോളുകള്‍ക്ക് പഞ്ഞമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com