പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് ക്ഷേമ പദ്ധതികളെ ബാധിക്കും: നിതിന്‍ ഗഡ്കരി

പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് ക്ഷേമ പദ്ധതികളെ ബാധിക്കും: നിതിന്‍ ഗഡ്കരി
പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് ക്ഷേമ പദ്ധതികളെ ബാധിക്കും: നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവു വരുത്തുന്നത് സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെ ബാധിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ധന വിലയിലെ വര്‍ധന ഒഴിവാക്കാനാവാത്ത സാമ്പത്തിക സാഹചര്യമാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ ഗഡ്കരി പറഞ്ഞു.

''ഇന്ധന വിലയിലെ വര്‍ധന ഒഴിവാക്കാനാവില്ല. നാം രാജ്യാന്തര സമ്പദ് വ്യവസ്ഥയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുകയാണ്. പെട്രോളിനും ഡീസലിനും വില കുറയ്ക്കണം എന്നതിന് അര്‍ഥം കൂടിയ വിലയ്ക്കു വാങ്ങി കുറഞ്ഞ വിലയ്ക്കു വില്‍ക്കണം എന്നാണ്. എന്നു വച്ചാല്‍ കുറഞ്ഞുവിലയ്ക്കു വില്‍ക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കണം. ഇത്തരത്തില്‍ എണ്ണ കമ്പനികള്‍ക്കു സബ്‌സിഡി നല്‍കുന്നത് സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെ ബാധിക്കും. നമ്മുടെ സാമൂഹ്യ സുരക്ഷാ പദ്ധതികളെല്ലാം ഇല്ലാതാവും എന്നതാണ് അതിനര്‍ഥമെന്ന് ഗഡ്കരി അഭിപ്രായപ്പെട്ടു.

ജലസേചന പദ്ധതികള്‍, സൗജന്യ പാചക വാതകം നല്‍കുന്ന ഉജ്ജ്വല പദ്ധതി, ഗ്രാമീണ വൈദ്യൂതീകരണ പദ്ധതി, മുദ്ര വായ്പകള്‍ തുടങ്ങിയ ക്ഷേമപരിപാടികളില്‍നിന്നുള്ള പണം വക മാറ്റുക എന്നതാണ് എണ്ണ കമ്പനികള്‍ക്ക് സബ്‌സിഡി നല്‍കുന്നതിലൂടെ സംഭവിക്കുക. പത്തു കോടി കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാനൊരുങ്ങുന്നത്. വിള ഇന്‍ഷുറന്‍സ് ഇവയ്ക്കു പുറമേയാണ്. ഇവയ്‌ക്കെല്ലാം കൂടി നമ്മുടെ പക്കല്‍ പണമില്ല- ഗഡ്കരി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com