മോദിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹം; എന്‍സിപി നേതാവ് ബിജെപിയില്‍ ചേര്‍ന്നു

മികച്ച നേതൃപാടവം കാഴ്ചവെയ്ക്കുന്ന മോദിയുടെ കീഴില്‍ പ്രവര്‍ത്തിയ്ക്കാനുളള ആഗ്രഹവും ദേശീയതയുമാണ് എന്‍സിപി വിടാന്‍ മുഖ്യ കാരണമെന്ന് നിരഞ്ജന്‍ ദാവ്ഖരേ
മോദിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹം; എന്‍സിപി നേതാവ് ബിജെപിയില്‍ ചേര്‍ന്നു

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി നേതാവ് ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി നിരഞ്ജന്‍ ദാവ്ഖരേയാണ് ബിജെപിയില്‍ ചേര്‍ന്നത്. മികച്ച നേതൃപാടവം കാഴ്ചവെയ്ക്കുന്ന മോദിയുടെ കീഴില്‍ പ്രവര്‍ത്തിയ്ക്കാനുളള ആഗ്രഹവും ദേശീയതയുമാണ് എന്‍സിപി വിടാന്‍ മുഖ്യ കാരണമെന്ന് നിരഞ്ജന്‍ ദാവ്ഖരേ പ്രതികരിച്ചു. 

ശരദ് പവാര്‍ ആദരണീയനായ നേതാവാണെങ്കിലും സങ്കുചിത രാഷ്ട്രീയം കളിക്കുന്ന എന്‍സിപിയില്‍ താന്‍ വീര്‍പ്പുമുട്ടുകയായിരുന്നു. ഇക്കാലത്തെല്ലാം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ സമീപിച്ചപ്പോള്‍ നല്ല പരിഗണനയാണ് ലഭിച്ചത്. താന്‍ തെരയുന്ന നേതൃത്വത്തെ ഫഡ്‌നാവിസില്‍ കാണാന്‍ കഴിഞ്ഞതായും നിരഞ്ജന്‍ ദാവ്ഖരേ പറഞ്ഞു. ബിജെപി പ്രവേശന ചടങ്ങില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

വരാനിരിക്കുന്ന ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കൊങ്കണ്‍ ഗ്രാജ്യൂവേറ്റ് മണ്ഡലത്തില്‍ നിന്ന് നിരഞ്ജന്‍ ദാവ്ഖരേയെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com