ഉറക്കത്തിനിടെ അമ്മയെ പാമ്പു കടിച്ചു, മുലപ്പാല്‍ കുടിച്ച കുഞ്ഞു മരിച്ചു, പിന്നാലെ അമ്മയും

ഉറക്കത്തിനിടെ അമ്മയെ പാമ്പു കടിച്ചു, മുലപ്പാല്‍ കുടിച്ച കുഞ്ഞു മരിച്ചു, പിന്നാലെ അമ്മയും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുസാഫര്‍നഗര്‍: പാമ്പുകടിയേറ്റ അമ്മയില്‍നിന്നു മുലപ്പാല്‍ കുടിച്ച കുഞ്ഞു മരിച്ചു. തൊട്ടു പിന്നാലെ അമ്മയും മരണത്തിനു കീഴടങ്ങി.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് ദാരുണമായ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് മാണ്ഡ്‌ല ഗ്രാമത്തിലാണ് അമ്മയും കുഞ്ഞും മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അമ്മയെ പാമ്പു കടിച്ചത്. ഇതു മനസിലാക്കാതെ അമ്മ കുഞ്ഞിനു പാലു നല്‍കുകയായിരുന്നു. കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com