റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ച പ്രിയങ്കയെ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കരുത്: വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

വാര്‍ത്താ ഏജന്‍സിയായ ഐഎന്‍ഐയോടാണ് ഇയാള്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. 
റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ച പ്രിയങ്കയെ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കരുത്: വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ച ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവിക്കരുതെന്ന് ബിജെപി നേതാവ്. ഉത്തര്‍ പ്രദേശിലെ ബിജെപി നേതാവ് വിനയ് കാത്യാര്‍ ആണ് വിവാദപരമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. 

റോഹിഗ്യന്‍ മുസ്ലിംങ്ങളോട് കരുണ കാണിക്കുന്നവര്‍ ഇന്ത്യവിട്ട് പോകണമെന്നും പ്രിയങ്ക ചോപ്രയെ പോലുള്ളവര്‍ക്ക് റോഹിന്‍ഗ്യന്‍ മുസ്ലിംങ്ങളെ കുറിച്ചുള്ള യാഥാര്‍ത്ഥ്യം അറിയില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐഎന്‍ഐയോടാണ് ഇയാള്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. 

'അവര്‍ ഒരിക്കലും മുസ്ലിം അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ പാടില്ലായിരുന്നു. റോഹിംഗ്യന്‍ മുസ്ലിംങ്ങള്‍ക്ക് ഇന്ത്യയില്‍ ഒരു കാരണവശാലും അനുമതി നല്‍കില്ലെന്നും അവരോട് കരുണ കാണിക്കുന്നവര്‍ക്ക് ഇന്ത്യയുടെ പുറത്താണ് സ്ഥാനം'- വിനയ് കാത്യാര്‍ പറഞ്ഞു. 

ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ മുസ്ലിം അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച പ്രിയങ്ക ചോപ്ര ഇവര്‍ക്ക് അകമഴിഞ്ഞ പരിരക്ഷയും പിന്തണുയും നല്‍കണമെന്ന് സോഷ്യല്‍ മീഡിയ വഴി ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പുകളിലൊന്നായ കോക്‌സ് ബസാറിലാണ് പ്രിയങ്ക സന്ദര്‍ശനം നടത്തിയത്.

കഴിഞ്ഞ വര്‍ഷം മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്ലിംങ്ങള്‍ക്കു നേരെയുണ്ടായ വംശഹത്യയില്‍ ഏഴ് ലക്ഷത്തോളം ആളുകളാണ് റാഖിന്‍ സംസ്ഥാനത്ത് നിന്നും അഭയാര്‍ത്ഥികളായി ബംഗ്ലാദേശിലെത്തിയത്. ഇതില്‍ 60 ശതമാനവും കുട്ടികളാണ്. എന്താണ് സംഭവിക്കുന്നതെന്നോ അടുത്ത സമയം ഭക്ഷണം കിട്ടുമോ എന്ന് പോലും അറിയാതെ തളര്‍ന്നിരിക്കുന്ന കുട്ടികളാണ് ഈ ക്യാമ്പില്‍ മുഴുവനും. ക്യാമ്പ് സന്ദര്‍ശിച്ച് പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇന്ത്യയിലെ മുസ്ലിംങ്ങള്‍ എല്ലാം ബംഗ്ലാദേശിലേക്കോ പാക്കിസ്ഥാനിലേക്കോ പോകണമെന്ന് പറഞ്ഞ ബിജെപിയുടെ ഉത്തര്‍ പ്രദേശിലെ പ്രമുഖ നേതാവാണ് വിനയ് കാത്യാര്‍. വന്ദേമാതരത്തെ ബഹുമാനിക്കാത്തവര്‍ക്കും  ദേശീയപതാകയോട് അനാദരവ് കാണിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com