ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമെ വിവിധ ഏജന്‍സി സൈറ്റുകളില്‍ നിന്നും ഫലമറിയാം. 83.01 ശതമാനം പേരാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.
വിവിധ സംസ്ഥാനങ്ങളിലായി 4,138 സെന്ററുകളിലും രാജ്യത്തിനു പുറത്തേ 71 സെന്ററുകളിലുമായി 11.86 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷ വീണ്ടും നടത്തിയിരുന്നു.
www.cbseresults.nic.in, www.cbse.nic.in ,www.results.nic.in എന്നീ സൈറ്റുകളില്‍ ഫലം ലഭ്യമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ