നിങ്ങളുടെ 25 വര്‍ഷത്തെ ഭരണവും എന്റെ രണ്ടരമാസവും തമ്മില്‍ താരതമ്യം ചെയ്യൂ; മണിക് സര്‍ക്കാരിനെ വെല്ലുവിളിച്ച് ബിപ്ലബ് ദേബ്

ത്രിപുരയില്‍ സിപിഎമ്മിന്റെ 25 വര്‍ഷത്തെ ഭരണവും തന്റെ രണ്ടരമാസത്തെ ഭരണവും തമ്മില്‍ താരതമ്യം ചെയ്യാന്‍ മണിക് സര്‍ക്കാരിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്
നിങ്ങളുടെ 25 വര്‍ഷത്തെ ഭരണവും എന്റെ രണ്ടരമാസവും തമ്മില്‍ താരതമ്യം ചെയ്യൂ; മണിക് സര്‍ക്കാരിനെ വെല്ലുവിളിച്ച് ബിപ്ലബ് ദേബ്


അഗര്‍ത്തല: ത്രിപുരയില്‍ സിപിഎമ്മിന്റെ 25 വര്‍ഷത്തെ ഭരണവും തന്റെ രണ്ടരമാസത്തെ ഭരണവും തമ്മില്‍ താരതമ്യം ചെയ്യാന്‍ മണിക് സര്‍ക്കാരിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. മണിക് സര്‍ക്കാരിന്റെ 25 വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡും തന്റെ രണ്ടര മാസത്തെ റിപ്പോര്‍ട്ട് കാര്‍ഡും തമ്മില്‍ താരതമ്യം ചെയ്യാനാണ് ബിപ്ലബിന്റെ വെല്ലുവിളി.

സംസ്ഥാനത്ത് കനത്ത ഭക്ഷ്യ, തൊഴില്‍ ക്ഷാമമാണ് നേരുടന്നത് എന്ന മുന്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനോട് പ്രതികരിക്കുകയായിരുന്നു ബിപ്ലബ് ദേബ്. സംസ്ഥാനത്ത്  ഒരിടത്തും ഭക്ഷ്യ ക്ഷാമം നേരിടുന്നില്ലെന്നും  സിപിഎം അടിസ്ഥാന രഹിത ആരോപണങ്ങളിലൂടെ സമൂഹത്തെ പരിഭ്രമിപ്പിച്ചു പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ബിപ്ലബ് ആരോപിച്ചു. 

മണിക് സര്‍ക്കാരിന്റെ കാലത്ത് നിര്‍ത്തലാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അധികാരത്തിലെത്തി രണ്ടരമാസത്തിനുള്ളില്‍ പുനരാരംഭിച്ചുവെന്ന് ബിപ്ലബ് ദേബ് അവകാശപ്പെട്ടു. ഗ്രാമങ്ങളില്‍ കൂടുതല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്നും ബിപ്ലബ് പറഞ്ഞു. 


മണിക് സര്‍ക്കാരിന്റെ കാലത്ത് ശ്രദ്ധയില്ലായ്മയും അഴിമതിയും കാരണം ഭൂരിപക്ഷം കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളും അവതാളത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മലയോര മേഖലയില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെ മുടക്കാന്‍ പലതരം കഥകളാണ് സിപിഎം നിലനില്‍പ്പിനു വേണ്ടി  പടച്ചുവിടുന്നതെന്നും ബിപ്ലബ് ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com