ദീപാവലിക്ക് മുന്‍പ് ശുഭവാര്‍ത്ത വേണം; രാമക്ഷേത്രനിര്‍മ്മാണത്തില്‍ നിലപാട് കടുപ്പിച്ച് ആര്‍എസ്എസ്; ആവശ്യമെങ്കില്‍ 92 ആവര്‍ത്തിക്കും

സുപ്രീം കോടതി വിധി ഇനിയും വൈകുന്നത് ഹൈന്ദവ വികാരത്തിനെതിരാണ്
ദീപാവലിക്ക് മുന്‍പ് ശുഭവാര്‍ത്ത വേണം; രാമക്ഷേത്രനിര്‍മ്മാണത്തില്‍ നിലപാട് കടുപ്പിച്ച് ആര്‍എസ്എസ്; ആവശ്യമെങ്കില്‍ 92 ആവര്‍ത്തിക്കും


നാഗ്പൂര്‍: രാമക്ഷേത്രനിര്‍മ്മാണത്തില്‍ ഉടന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ആര്‍എസ്എസ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആര്‍എസ്എസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

സുപ്രീം കോടതി വിധി ഇനിയും വൈകുന്നത് ഹൈന്ദവ വികാരത്തിനെതിരാണ്. ഓര്‍ഡിനന്‍സ് ഇറക്കാന്‍ നിയമതടസമുണ്ട്്. എന്നാലും കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണം. ദീപാവലിക്ക് ശുഭവാര്‍ത്ത പ്രതീക്ഷിക്കുകയാണ്. ആവശ്യമെങ്കില്‍ രാമക്ഷേത്രനിര്‍മ്മാണത്തിനായി 92 മോഡല്‍ പ്രക്ഷോഭത്തിനും ആര്‍എസ്എസ് തയ്യാറാണെന്ന സെക്രട്ടറി ഭയ്യാജി ജോഷി വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ ഭയിന്ദറില്‍ നടക്കുന്ന ആര്‍.എസ്.എസ് യോഗത്തിനിടെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ മോഹന്‍ ഭഗവതുമായി ചര്‍ച്ച നടത്തിയിരുന്നു. രാമക്ഷേത്ര നിര്‍മാണമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. അയോധ്യവിഷയത്തില്‍ ആര്‍.എസ്.എസ് നിലപാട് കടുപ്പിച്ചതിനുപിന്നാലെയാണ്  കൂടിക്കാഴ്ച. നിരന്തരം കള്ളംപ്രചരിപ്പിക്കുന്ന ബിജെപിയെ, രാമക്ഷേത്രനിർമാണത്തിൽ ഇനി വിശ്വസിക്കാകില്ലെന്ന് നേരത്തെ ശിവസേനയും തുറന്നടിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com