ഓര്‍ഡിനന്‍സിനായി കാത്തുനില്‍ക്കില്ല ; രാമക്ഷേത്ര നിര്‍മ്മാണം അടുത്ത മാസം ആരംഭിക്കുമെന്ന് രാമജന്മഭൂമി ന്യാസ് 

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും. ലഖ്‌നൗവില്‍ മസ്ജിദും നിര്‍മ്മിക്കുമെന്ന് രാംവിലാസ് വേദാന്തി
ഓര്‍ഡിനന്‍സിനായി കാത്തുനില്‍ക്കില്ല ; രാമക്ഷേത്ര നിര്‍മ്മാണം അടുത്ത മാസം ആരംഭിക്കുമെന്ന് രാമജന്മഭൂമി ന്യാസ് 

ന്യൂഡല്‍ഹി : അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം അടുത്ത മാസം ആരംഭിക്കുമെന്ന് രാമജന്മഭൂമി ന്യാസ്. കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനായി കാത്തുനില്‍ക്കില്ല. ഓര്‍ഡിനന്‍സ് ഇല്ലാതെ തന്നെ ഡിസംബറില്‍ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കും. ഉഭയസമ്മത പ്രകാരമായിരിക്കും ക്ഷേത്ര നിര്‍മ്മാണമെന്നും രാമജന്മഭൂമി ന്യാസ് പ്രസിഡന്റ് രാംവിലാസ് വേദാന്തി അറിയിച്ചു. 

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും. ലഖ്‌നൗവില്‍ മസ്ജിദും നിര്‍മ്മിക്കുമെന്ന് രാംവിലാസ് വേദാന്തി പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണമെന്ന ആവശ്യം ശക്തമാക്കി ആര്‍എസ്എസ് ഇന്നലെ രംഗത്തു വന്നിരുന്നു. 

ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിലാണ് ആര്‍എസ്എസ് നേതൃത്വം നിലപാട് കര്‍ക്കശമാക്കിയത്. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കേന്ദ്രം ഉടന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. ദീപാവലിക്ക് ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നു. ആവശ്യമെങ്കില്‍ 92 ആവര്‍ത്തിക്കാന്‍ മടിക്കില്ലെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com