നരേന്ദ്ര മോദിയെ തേളിനോട് ഉപമിച്ചു; ശശി തരൂരിനെതിരെ അപകീര്‍ത്തിക്കേസ് 

പ്രധാനമന്ത്രി മോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് ഒരു ആര്‍.എസ്.എസ് നേതാവ് അഭിപ്രായപ്പെട്ടതായാണ് തരൂർ പറഞ്ഞത്
നരേന്ദ്ര മോദിയെ തേളിനോട് ഉപമിച്ചു; ശശി തരൂരിനെതിരെ അപകീര്‍ത്തിക്കേസ് 

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേളിനോട് ഉപമിച്ച് പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ അപകീര്‍ത്തിക്കേസ്. ബെംഗളുരു സാഹിത്യോത്സവത്തിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു ശശി തരൂരിന്റെ പരാമർശം. പ്രധാനമന്ത്രി മോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് ഒരു ആര്‍.എസ്.എസ് നേതാവ് അഭിപ്രായപ്പെട്ടതായാണ് തരൂർ പ്രസ്താവനയിൽ പറഞ്ഞത്. 

'ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഒരിക്കല്‍ ഒരു ആര്‍എസ്എസ് നേതാവ് പറഞ്ഞിരുന്നു. തേളായതു കൊണ്ട് കൈ ഉപയോഗിച്ച് എടുത്ത് മാറ്റാന്‍ കഴിയില്ല. അതേസമയം ശിവലിംഗത്തിന് മുകളിലായതിനാല്‍ ചെരുപ്പുകൊണ്ട് അടിക്കാനും കഴിയില്ല' സാഹിത്യോത്സവ ചർച്ചയിൽ തരൂർ പറഞ്ഞതിങ്ങനെ. 

ഡല്‍ഹി ബിജെപി വൈസ് പ്രസിഡന്റ് രാജീവ് ബാബര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തരൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോദിക്കെതിരെ നടത്തിയ ഇത്തരത്തിലൊരു പ്രസ്താവനയിലൂടെ തരൂര്‍ ശിവലിംഗത്തെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയുമാണ് ചെയ്തതെന്ന് ബാബർ പരാതിയിൽ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com