ശൈത്യകാലമെത്തുന്നതിന് മുന്നേ മഞ്ഞുപുതച്ച് ഹിമാലയം; മഴയിലും മഞ്ഞുവീഴ്ചയിലും വിറങ്ങലിച്ച് സംസ്ഥാനങ്ങള്‍ (വീഡിയോ)

ശൈത്യകാലമെത്തുന്നതിന് മുന്നേ ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയും മഴയും
ശൈത്യകാലമെത്തുന്നതിന് മുന്നേ മഞ്ഞുപുതച്ച് ഹിമാലയം; മഴയിലും മഞ്ഞുവീഴ്ചയിലും വിറങ്ങലിച്ച് സംസ്ഥാനങ്ങള്‍ (വീഡിയോ)

ശൈത്യകാലമെത്തുന്നതിന് മുന്നേ ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയും മഴയും. ഹിമാചല്‍പ്രദേശിലും ജമ്മു കശ്മീരിലും ഉത്താരഖണ്ഡിലുമാണ് കനത്ത മഞ്ഞുവീഴ്ച. ഹിമാചല്‍ പ്രദേശിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുളു,മണാലി,ഷിംല എന്നിവിടങ്ങളെല്ലാം മഞ്ഞുകൊണ്ട് മൂടിയ അവസ്ഥയിലാണ്. ചിലയിടങ്ങളില്‍ സഞ്ചാരം നിരോധിച്ചിട്ടുണ്ട്. 

ഷിംലയിലും മണാലിയിലും കനത്ത മഴയും ലഭിക്കുന്നുണ്ട്. കല്‍പ, ചിറ്റ്കുല്‍, കിന്നാവൂര്‍ എന്നിവിടങ്ങളില്‍ സീസണിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് ലഭിച്ചിരിക്കുന്നത്. 

മണാലി ടൗണില്‍ 2.2 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഇവിടെ 40മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഷിംലയില്‍ താഴ്ന്ന താപനില 7.3 ഡിഗ്രി സെല്‍ഷ്യസാണ്. കെയ്‌ലോങിലാണ് ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. ഇഅവിടെ 32 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. 1.3ഡിഗ്രീ സെല്‍ഷ്യസാണ് താപനില. 

പ്രളയത്തില്‍ നിന്ന് കരകയറിവന്ന ഉത്തരാഖണ്ഡിലും കനത്ത മഞ്ഞുവീഴചയാണ് അനുഭവപ്പെടുന്നത്. കേദാര്‍നാഥ് പൂര്‍ണമായും മഞ്ഞില്‍ പുതച്ചു കിടക്കുയാണ്. 


കശ്മീരിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ശ്രീനഗറില്‍ കഴിഞ്ഞ രണ്ടുദിവസമായി ശക്തമായ മഴയാണ് ലഭിക്കുന്നത്. 

കശ്മീര്‍ താഴവരയിലും ലഡാക്കിലും അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com