സരയൂ നദിക്കരയില്‍ 100 മീറ്റര്‍ ഉയരത്തില്‍ രാമന്റെ പ്രതിമ നിര്‍മ്മിക്കും;  യോഗിയുടെ ദീപാവലി സമ്മാനമെന്ന് ബിജെപി

30 കോടി രൂപ ചിലവഴിച്ച് 100 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന പ്രതിമയുടെ നിര്‍മ്മാണം ദീപാവലി ദിനത്തില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ ആറാം തിയതി വൈകുന്നേരം
സരയൂ നദിക്കരയില്‍ 100 മീറ്റര്‍ ഉയരത്തില്‍ രാമന്റെ പ്രതിമ നിര്‍മ്മിക്കും;  യോഗിയുടെ ദീപാവലി സമ്മാനമെന്ന് ബിജെപി

ലക്‌നൗ:  സരയൂ നദിക്കരയില്‍ രാമന്റെ പ്രതിമ നിര്‍മ്മിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരുങ്ങുന്നു. 330 കോടി രൂപ ചിലവഴിച്ച് 100 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന പ്രതിമയുടെ നിര്‍മ്മാണം ദീപാവലി ദിനത്തില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ ആറാം തിയതി വൈകുന്നേരം മുഖ്യമന്ത്രി തന്നെ ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രഖ്യാപിക്കും.

 അയോധ്യ വിഷയത്തില്‍ ഉടന്‍ പരിഹാരം വേണമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ദീപാവലി ആഘോഷങ്ങള്‍ വിലയിരുത്താന്‍ യോഗി അയോധ്യയില്‍ എത്തുന്നത്. നീതി നടപ്പിലാക്കുകയാണെങ്കില്‍ ഉടന്‍ വേണമെന്നും വൈകിക്കിട്ടുന്ന നീതി , അവകാശ നിഷേധത്തിന് തുല്യമാണെന്നുമായിരുന്നു അയോധ്യ വിഷയത്തില്‍ യോഗി മാധ്യമങ്ങളോട് പറഞ്ഞത്. അയോധ്യ സന്ദര്‍ശനത്തിനിടെ ക്ഷേത്രം നിര്‍മ്മിക്കുന്നത് സംബന്ധിച്ച അടിയന്തര ചര്‍ച്ചകള്‍ സംന്യാസികളുമായി നടത്തുമെന്നും നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള ദിവസം പ്രഖ്യാപിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. രാമക്ഷേത്രമുണ്ടാക്കുന്നതിലുള്ള തന്റെ സമര്‍പ്പണം ജനങ്ങളെ പറഞ്ഞ് ബോധവത്കരിക്കാന്‍ യോഗിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു.

 രാമക്ഷേത്ര നിര്‍മ്മാണം അനന്തമായി നീളുന്നതില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് ആര്‍എസ്എസും രംഗത്തെത്തിയിരുന്നു. വേണ്ടി വന്നാല്‍ 1992 ലേത് പോലെ പ്രക്ഷോഭം നടത്താനും മടിക്കില്ലെന്നായിരുന്നു ആര്‍എസ്എസ് വക്താവ് ഭയ്യാജി ജോഷിയുടെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com