പാമ്പുകടിയേറ്റ് ഐസിയുവില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു ;  ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഐസിയുവിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്തു. ബറേലിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാമ്പുകടിയേറ്റ് ഐസിയുവില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു ;  ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

ലക്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഐസിയുവിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്തു. ബറേലിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. 
പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെന്റിലേറ്ററിലായിരുന്ന സമയത്ത് ആശുപത്രി ജീവനക്കാരനും കണ്ടാലറിയാത്ത നാല് പേരും ഐസിയുവിനുള്ളില്‍ കടന്നുവെന്നും ബലാത്സംഗം ചെയ്തുവെന്നുമാണ് കുട്ടിയുടെ മൊഴി. 

പരാതിയില്‍ ആശുപത്രി ജീവനക്കാരനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com