സീറ്റ് നല്‍കിയില്ല, തെലങ്കാനയില്‍ പാര്‍ട്ടി ഓഫീസ് തകര്‍ത്ത് ബിജെപി നേതാക്കള്‍

സീറ്റ് നല്‍കിയില്ല, തെലങ്കാനയില്‍ പാര്‍ട്ടി ഓഫീസ് തകര്‍ത്ത് ബിജെപി നേതാക്കള്‍

ധന്‍പാല്‍ സൂര്യനാരായണ ഗുപ്തയായിരുന്നു നിസാമബാദ് അര്‍ബന്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ വട്ടം മത്സരിച്ചത്

ഹൈദരാബാദ്: സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കളും അണികളും തെലങ്കാനയിലെ ബിജെപി ഓഫീസ് അടിച്ചു തകര്‍ത്തു. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും പ്രതിഷേധം. 

ധന്‍പാല്‍ സൂര്യനാരായണ ഗുപ്തയായിരുന്നു നിസാമബാദ് അര്‍ബന്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ വട്ടം മത്സരിച്ചത്. എന്നാല്‍ ഇത്തവണ ധന്‍പാലിന് സീറ്റ് ലഭിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പ്രവര്‍ത്തകര്‍ നിസാമബാദിലെ പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ത്തത്. 

ഒസീസിന്റെ ജനല്‍ ചില്ലുകളും, കസേരകളും ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവര്‍ത്തകര്‍ നശിപ്പിച്ചു. മുപ്പത് വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍. കഴിഞ്ഞ വട്ടം 29,000 വോട്ടുകള്‍ ലഭിച്ചു. ഇത്തവണ എന്റെ വിജയമാണ് എല്ലാ സര്‍വേകളും പ്രവചിക്കുന്നത്. എന്നിട്ടും എനിക്ക് സീറ്റ് നല്‍കിയില്ല. സ്വതന്ത്രനായി മത്സരിച്ച് കരുത്ത് കാണിക്കുമെന്നും ധനപാല്‍ പറയുന്നു. 

വാറങ്കല്‍ വെസ്റ്റ് മണ്ഡലത്തെ ചൊല്ലിയും പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. ധര്‍മ റാവുവാണ് ഇവിടെ സ്ഥാനാര്‍ഥിത്വം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എത്തുന്നത്. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വക്താവായ കെ.നരേഷ് പ്രവര്‍ത്തകര്‍ക്കൊപ്പം പാര്‍ട്ടി ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയുമുണ്ടായി. 

28 മണ്ഡലങ്ങളിലേ സ്ഥാനാര്‍ഥി പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 38 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. 119 നിയമസഭാ മണ്ഡലങ്ങളാണ് തെലങ്കാനയിലുള്ളത്. ഡിസംബര്‍ ഏഴിനാണ് തിരഞ്ഞെടുപ്പ്. കഴിഞ്ഞ വട്ടം ടിഡിപ്പിക്ക് ഒപ്പം നിന്ന് മത്സരിച്ച ബിജെപി ഇത്തവണ ഒറ്റയ്ക്കാണ് ഇറങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com