'ഔദ്യോഗിക വസതിയില്‍ പശുത്തൊഴുത്ത് ഉടന്‍' ; രണ്ട് പശുക്കളെ വളര്‍ത്തി ജനങ്ങള്‍ക്ക് മാതൃകയാവുമെന്ന് ബിപ്ലവ് ദേവ്

വലിയ വ്യവസായികളെ വേണമെങ്കില്‍ കൊണ്ടു വരാം, പക്ഷേ 200 പേര്‍ക്ക് ജോലി കൊടുക്കാന്‍ അവര്‍ ഒരാള്‍ 10,000 കോടി നിക്ഷേപിക്കേണ്ടി വരും. അങ്ങനെ വച്ച് നോക്കുമ്പോള്‍ ലാഭം പശുവളര്‍ത്തല്‍ ആണെന്നും 
'ഔദ്യോഗിക വസതിയില്‍ പശുത്തൊഴുത്ത് ഉടന്‍' ; രണ്ട് പശുക്കളെ വളര്‍ത്തി ജനങ്ങള്‍ക്ക് മാതൃകയാവുമെന്ന് ബിപ്ലവ് ദേവ്

 അഗര്‍ത്തല: ഔദ്യോഗിക വസതിയില്‍ പശു വളര്‍ത്തല്‍ ഉടന്‍ ആരംഭിക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ദേബ്.  രണ്ട് പശുക്കള്‍ക്കായി തൊഴുത്ത് കെട്ടുമെന്നും അതിന്റെ പാലാവും വീട്ടുപയോഗത്തിന് എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ത്രിപുരയിലെ ജനങ്ങള്‍ക്ക് ഇങ്ങനെ മാതൃക സൃഷ്ടിക്കുന്നതിലൂടെ പോഷകക്കുറവ് പരിഹരിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

 സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 5000 കുടുംബങ്ങള്‍ക്കായി 10,000 പശുക്കളെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നുണ്ട്. വലിയ വ്യവസായികളെ വേണമെങ്കില്‍ കൊണ്ടു വരാം, പക്ഷേ 200 പേര്‍ക്ക് ജോലി കൊടുക്കാന്‍ അവര്‍ ഒരാള്‍ 10,000 കോടി നിക്ഷേപിക്കേണ്ടി വരും. അങ്ങനെ വച്ച് നോക്കുമ്പോള്‍ ലാഭം പശുവളര്‍ത്തല്‍ ആണെന്നും ആറ് മാസത്തിനുള്ളില്‍ പാല്‍ ലഭിച്ച് തുടങ്ങുമെന്നും ബിപ്ലവ് ദേബ് വ്യക്തമാക്കി. 

ഇന്റര്‍നെറ്റും സാറ്റലൈറ്റും മഹാഭാരത കാലം മുതല്‍ ഇന്ത്യയില്‍ ഉണ്ടെന്നും ആള്‍ക്കൂട്ടക്കൊലപാതകം ഗൗരവമായി എടുക്കേണ്ടെന്നും തുടങ്ങിയ വിവാദ പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധനാണ് ത്രിപുര മുഖ്യമന്ത്രിയായ ബിപ്ലവ് കുമാര്‍ ദേബ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com