കലിമേഡയില്‍ ഏറ്റുമുട്ടല്‍; അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാ സൈന്യം വധിച്ചു

ഒഡീഷയിലെ കലിമേഡയില്‍ പുലര്‍ച്ചെ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവ് റണദേബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്ലപ്പെട്ടത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


 ഭുവനേശ്വര്‍ : ഒഡീഷയിലെ കലിമേഡയില്‍ പുലര്‍ച്ചെ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവ് റണദേബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്ലപ്പെട്ടത്.

 പ്രദേശത്ത് മാവോയിസ്റ്റുകളുടെ താവളമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തെന്ന് സുരക്ഷാ സൈനികര്‍ അറിയിച്ചു. 

കഴിഞ്ഞ ആഴ്ചകളില്‍ ബിജാപൂരില്‍ ഉണ്ടായ ഏറ്റുമുട്ടലുകളില്‍ മൂന്ന് മാവോയിസ്റ്റുകളെ സൈന്യം വധിച്ചിരുന്നു. ഇവരുടെ താവളത്തില്‍ നിന്നും 303 റൈഫിളും കുഴി ബോംബും വിപ്ലപ ലഘുലേഖകളും കണ്ടെടുത്തിരുന്നു. ഈ വര്‍ഷം ഇതുവരെ 40 മാവോയിസ്റ്റുകള്‍ രാജ്യത്ത് കൊല്ലപ്പെട്ടുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com