ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നു; പരിഭ്രാന്തരായി യാത്രക്കാർ 

വിമാനത്തിലെ എഞ്ചിനുകളില്‍ ഒന്ന് പ്രവര്‍ത്തിക്കാതായത് മൂലമുണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് പുക ഉയരാന്‍ കാരണമായതെന്നാണ് റിപ്പോർട്ടുകൾ
ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നു; പരിഭ്രാന്തരായി യാത്രക്കാർ 

ചെന്നൈ: ആന്ധ്രയിലെ രാജമുണ്ട്രിയില്‍ നിന്ന് ചെന്നൈയിലേക്ക് വന്ന ഇന്‍ഡിഗോ വിമാനം ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നു. ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങാനൊരുങ്ങുമ്പോൾ വിമാനത്തിൽ നിന്ന് പുക ഉയർന്നത് യാത്രക്കാരെയും ജീവനക്കാരെയും പ്രഭ്രാന്തരാക്കി.

വിമാനത്തിലെ എഞ്ചിനുകളില്‍ ഒന്ന് പ്രവര്‍ത്തിക്കാതായത് മൂലമുണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് പുക ഉയരാന്‍ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നുമാണ് വിവരം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com