വിവാഹ വാഗ്ദാനം നിരസിച്ചു; അധ്യാപകന്‍ ബ്ലെയ്ഡ് ഉപയോഗിച്ച് ഒന്‍പതാം ക്ലാസുകാരിയുടെ കഴുത്ത് മുറിച്ചു 

കുട്ടിയുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്
വിവാഹ വാഗ്ദാനം നിരസിച്ചു; അധ്യാപകന്‍ ബ്ലെയ്ഡ് ഉപയോഗിച്ച് ഒന്‍പതാം ക്ലാസുകാരിയുടെ കഴുത്ത് മുറിച്ചു 

കര്‍ണൂല്‍ (ആന്ധ്രാപ്രദേശ്): വിവാഹ വാഗ്ദാനം നിരസിച്ചെന്ന കാരണത്താൽ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിക്കുന്നേരെ അധ്യാപകന്റെ ആക്രമണം. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചെത്തിയ അധ്യാപകൻ ബ്ലേഡ് ഉപയോ​ഗിച്ച് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ റോക് വെല്‍ ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകനായ ശങ്കറാണ് പെൺകുട്ടിയെ ആക്രമിച്ചത്. 

കുട്ടിയുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അധ്യാപകനെ നാട്ടുകാർ ചേർന്ന് കൈയ്യേറിയെന്നും പിന്നീട് ഇയാളെ പൊലീസിന് കൈമാറിയെന്നുമാണ് റിപ്പോർട്ടുകൾ. നാട്ടുകാരുടെ ആക്രമണത്തിൽ പരുക്കേറ്റ ഇയാളെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇരുവരും അപകടനില തരണം ചെയ്തെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com