ശബരിമലയിലേത് പോലെ കൊല്‍ക്കത്തയിലും, കാളി പൂജയില്‍ സ്ത്രീകള്‍ക്ക് വിലക്ക്, ദേവിയെ ആരാധിക്കുന്നത് എന്തിനെന്ന് പ്രതിഷേധക്കാര്‍

34 വര്‍ഷം മുന്‍പാണ് ഇവിടെ കാളി പൂജ ആരംഭിക്കുന്നത്. അന്ന് മുതല്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല
ശബരിമലയിലേത് പോലെ കൊല്‍ക്കത്തയിലും, കാളി പൂജയില്‍ സ്ത്രീകള്‍ക്ക് വിലക്ക്, ദേവിയെ ആരാധിക്കുന്നത് എന്തിനെന്ന് പ്രതിഷേധക്കാര്‍

കൊല്‍ക്കത്ത: ശബരിമലയിലെ യുവതി പ്രവേശനത്തെ ചൊല്ലിയുള്ള ബഹളങ്ങള്‍ കെട്ടടങ്ങാതെ തുടരുന്നതിന് ഇടയില്‍, കൊല്‍ക്കത്തയില്‍ സ്ത്രീ പ്രവേശന വിലക്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊല്‍ക്കത്തയില്‍ കാളി പൂജയില്‍ പങ്കെടുക്കുന്നതിന് സ്ത്രീകള്‍ക്ക് നേരിടുന്ന വിലക്കിനെതിരെയാണ് പ്രതിഷേധം. കാളി പൂജ നടക്കുന്ന പന്തലില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്. 

സുപ്രീംകോടതി വിധിയെ പോലും ലംഘിച്ചുള്ള വിലക്കിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. 34 വര്‍ഷം മുന്‍പാണ് ഇവിടെ കാളി പൂജ ആരംഭിക്കുന്നത്. അന്ന് മുതല്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ലാ എന്നാണ് ചെത്‌ല പ്രദിപ് സംഘ എന്ന കാളി പൂജ കമ്മിറ്റി വക്താക്കളുടെ വിശദീകരണം. ഭിര്‍ഭൂം ജില്ലയിലാണ് സംഭവം. 

കാളി പൂജയുടെ സമയം പന്തലില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ വലിയ ദുരന്തം നാടിന് നേരിടേണ്ടി വരും. 34 വര്‍ഷമായി തുടരുന്ന സമ്പ്രദായം തിരുത്താന്‍ ഞങ്ങള്‍ക്കാകില്ല. ഞങ്ങളുടെ പൂജാ കമ്മിറ്റിയില്‍ വനിതകള്‍ അംഗങ്ങളായിട്ടുണ്ട്. എന്നാല്‍ അവര്‍ പന്തലില്‍ പ്രവേശിക്കാറില്ല. കാരണം അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ അവര്‍ക്ക് അറിയാം എന്നും അവര്‍ വാദിക്കുന്നു. 

പുരുഷാധിപത്യ മനോഭാവത്തിന്റെ ഉദാഹരണമാണ് ഇതെന്നാണ് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തതിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. പിന്നെ എന്തിനാണ് അവര്‍ പെണ്ണായ ദൈവത്തെ ആരാധിക്കുന്നതെന്ന് ചരിത്രകാരനായ നൃസിംഘ പ്രസാദ് ഭധുരായി ചോദിക്കുന്നു. എന്നാല്‍, പൂജ നടക്കുന്നിടത്തേക്ക് പ്രവേശിക്കണം എന്ന് തങ്ങള്‍ക്ക് താത്പര്യം ഇല്ലെന്നാണ് പ്രദേശവാസികളായ യുവതികള്‍ പറയുന്നത്. ഞങ്ങളുടെ വിശ്വാസമാണ് ഇത്. അത് അങ്ങിനെ തുടര്‍ന്നു പോവട്ടെയെന്നാണ് അവരുടെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com