സെക്രട്ടറിയറ്റില്‍ ഭീതി പരത്തി പുലി: വനം വകുപ്പ് തിരച്ചില്‍ തുടരുന്നു (വീഡിയോ)

പുലിയെ കണ്ടെത്താനായി സെക്രട്ടറിയറ്റിന് അകത്തും പുറത്തും ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ട്. 
സെക്രട്ടറിയറ്റില്‍ ഭീതി പരത്തി പുലി: വനം വകുപ്പ് തിരച്ചില്‍ തുടരുന്നു (വീഡിയോ)

ഗാന്ധിനഗര്‍: ഗുജറാത്തില്‍ സെക്രട്ടറിയറ്റില്‍ ഭീതി പരത്തി പുലി. ഇന്ന് പുലര്‍ച്ചെയാണ് സെക്രട്ടറിയറ്റിന് അകത്തേക്ക് പുലി പ്രവേശിച്ചത്. തുടര്‍ന്ന് അത് എങ്ങോട്ട് പോയെന്നറിയാതെ ആശങ്കയിലാണ് ഉദ്യോഗസ്ഥരും വനം വകുപ്പും. പുലിയെ കണ്ടെത്താനായി സെക്രട്ടറിയറ്റിന് അകത്തും പുറത്തും ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ട്. 

സെക്രട്ടറിയറ്റിന് മുന്നില്‍ഡ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പുലി ഗേറ്റിന് അകത്തേക്ക് പ്രവേശിച്ചതായി കണ്ടെത്തിയത്. പുലി ഗേറ്റിന് അടിയിലൂടെ പിന്‍തിരിഞ്ഞ് അകത്തേക്ക് പ്രവേശിച്ച ശേഷം പതുക്കെ നടന്നു നീങ്ങുന്നതായാണ് സിസിടിവിയില്‍ കാണുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com