കർണാടകയിൽ ബിജെപിക്ക് കനത്ത തിരിച്ചടി ; ശക്തികേന്ദ്രങ്ങൾ തകർന്നടിഞ്ഞു, അഞ്ചിൽ നാലും കോൺ​ഗ്രസ് -ജെഡിഎസ് സഖ്യത്തിന് 

ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും ജെഡിഎസ് - കോൺ​ഗ്രസ് സഖ്യം നിലനിർത്തി. രാമന​ഗരയിൽ അനിത കുമാരസ്വാമി വിജയിച്ചു
കർണാടകയിൽ ബിജെപിക്ക് കനത്ത തിരിച്ചടി ; ശക്തികേന്ദ്രങ്ങൾ തകർന്നടിഞ്ഞു, അഞ്ചിൽ നാലും കോൺ​ഗ്രസ് -ജെഡിഎസ് സഖ്യത്തിന് 

ബം​ഗലൂരു : ക​ർ​ണാ​ട​ക​യി​ലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. രണ്ട് ലോക്സഭാ മണ്ഡലത്തിലും രണ്ട് നിയമസഭാ സീറ്റിലും ജെഡിഎസ്- കോൺ​ഗ്രസ് സഖ്യത്തിന്. ബിജെപി കോട്ടയായ ബെല്ലാരി ലോക്സഭ മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി വി എസ് ഉ​ഗ്രപ്പ വിജയിച്ചു. ബിജെപി നേതാവ് ബി ശ്രീരാമലുവിന്റെ സഹോദരി ബി ശാന്തയെയാണ് ഉ​ഗ്രപ്പ തോൽപ്പിച്ചത്.1.75 ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ്. കോൺഗ്രസിന്റെ വി.എസ്. ഉഗ്രപ്പയാണ് മിന്നുംജയം സ്വന്തമാക്കിയത്. 1999 ൽ സോണിയാ​ഗാന്ധി വിജയിച്ച ബെല്ലാരി, 2004 മുതൽ ബിജെപിയുടെ ശക്തിദുർ​ഗമായാണ് അറിയപ്പെടുന്നത്. 

ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും ജെഡിഎസ് - കോൺ​ഗ്രസ് സഖ്യം നിലനിർത്തി. രാമന​ഗരയിൽ ജെഡിഎസ് സ്ഥാനാർത്ഥിയും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യയുമായ അനിത കുമാരസ്വാമി വിജയിച്ചു. 1, 09137 വോട്ടുകൾക്കാണ് അനിതയുടെ വിജയം. രണ്ടിടത്ത് വിജയിച്ച കുമാരസ്വാമി രാജിവെച്ച ഒഴിവിലാണ് രാമന​ഗരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

ജാംഖണ്ഡി നിയമസഭ സീറ്റിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി എ എസ് ന്യാമ​ഗൗഡ വിജയിച്ചു. 39 480 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി കെ കെ സുബ്ബറാവുവിനെ തോൽപ്പിച്ചത്. ബിജെപിക്ക് ഏറെ കരുത്തുള്ള മാണ്ഡ്യയിലും ജെഡിഎസ് സ്ഥാനാർത്ഥി എൽ ആർ ശിവരാമ​ഗൗഡ വിജയത്തിലേക്ക് നീങ്ങുകയാണ്. ബിജെപി സ്ഥാനാർത്ഥി ഡി ആർ സിദ്ധരാമയ്യയെക്കാൾ ഏറെ മുന്നിലാണ് ഇദ്ദേഹം. 

ശിവമോ​ഗ ലോക്സഭ മണ്ഡലത്തിൽ മാത്രമാണ് ബിജെപിക്ക് ലീഡ് നേടാനായത്. ഇവിടെ മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകൻ ബിവൈ രാഘവേന്ദ്രയാണ് ബിജെപി സ്ഥാനാർത്ഥി.  ജെഡിഎസ് സ്ഥാനാർത്ഥി മധു ബം​ഗാരപ്പയാണ് രാഘവേന്ദ്രയുടെ പ്രധാന എതിരാളി. യെദ്യൂരപ്പ രാജിവെച്ച ശിവമോ​ഗയിൽ മകൻ രാഘവേന്ദ്ര വിജയത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്. 

രാ​മ​ന​ഗ​ര, ജാം​ഖ​ണ്ഡി നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കും ശി​വ​മോ​ഗ, ബ​ല്ലാ​രി, മാ​ണ്ഡ്യ ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ് ശ​നി‍​യാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ആ​കെ 66.8 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബ​ല്ലാ​രി​യി​ൽ 63.85 ശ​ത​മാ​ന​വും ശി​വ​മോ​ഗ​യി​ൽ 61.05 ശ​ത​മാ​ന​വും മാ​ണ്ഡ്യ​യി​ൽ 53.93 ശ​ത​മാ​ന​വും ജാം​ഖ​ണ്ഡി​യി​ൽ 77.17 ശ​ത​മാ​ന​വും രാ​മ​ന​ഗ​ര​യി​ൽ 71.88 ശ​ത​മാ​ന​വും പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. കോ​ൺ​ഗ്ര​സ്- ജെ​ഡി​എ​സ് സ​ഖ്യം ഒ​ന്നി​ച്ചു മ​ത്സ​രി​ക്കു​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ആ​യ​തി​നാ​ൽ സ​ഖ്യ​ത്തി​ന് നി​ർ​ണാ​യ​ക​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com