മാന്ത്രിക ശക്തി കൂട്ടാൻ യുവതി മൂന്ന് വയസുകാരിയെ കഴുത്തറുത്ത് കൊന്നു 

ദുര്‍മന്ത്രവാദം ചെയ്യാനായാണ് കുഞ്ഞിനെ യുവതി ബലി നൽകിയതെന്ന് പൊലീസ് വെളിപ്പെടുത്തി
മാന്ത്രിക ശക്തി കൂട്ടാൻ യുവതി മൂന്ന് വയസുകാരിയെ കഴുത്തറുത്ത് കൊന്നു 

ചെന്നൈ: മാന്ത്രിക ശക്തി വര്‍ധിപ്പിക്കാനായി യുവതി മൂന്ന് വയസുകാരിയെ കഴുത്തറുത്ത് കൊന്നു. തമിഴ്നാട്ടിലെ കുരുമ്പട്ടി എന്ന ​ഗ്രാമത്തിലാണ് സംഭവം. ​ഗ്രാമത്തിന് സമീപമുള്ള വനത്തിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദുര്‍മന്ത്രവാദം ചെയ്യാനായാണ് കുഞ്ഞിനെ യുവതി ബലി നൽകിയതെന്ന് പൊലീസ് വെളിപ്പെടുത്തി.

ചിന്നപ്പിള്ള എന്ന യുവതിയാണ് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്. കുട്ടിയെ കാണാനില്ലെന്ന് പരാതിപ്പെട്ട് കഴിഞ്ഞ മാസം കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതും കൊലപാതകത്തിന് പിന്നിലെകാരണം പുറത്തുവന്നതും.

 കുട്ടിയുടെ മൃതദേഹം ലഭിച്ചപ്പോൾ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ട പൊലീസ് സംഭവം പണത്തിനുവേണ്ടിയുള്ള ശ്രമമല്ലെന്ന നി​ഗമനത്തിലേക്ക് എത്തുകയായിരുന്നു. പിന്നീടാണ് മന്ത്രവാദം സംബന്ധമായ കാര്യങ്ങളിലേക്ക് അന്വേഷണം തിരിഞ്ഞത്.  ചിന്നപ്പിള്ളി ചോദ്യം ചെയ്യലിനിടയിൽ കുറ്റം സമ്മതിച്ചെന്നും കോടതിയിൽ ഹാജരാക്കിയ ശേഷം യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെന്നും പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com