രാമന്റെ പേരില്‍ വിമാനത്താവളം; ദശരഥന്റെ പേരില്‍ മെഡിക്കല്‍ കൊളേജ്; യോഗിയുടെ ദീപാവലി സമ്മാനം ഇനിയുമുണ്ട്; ഫൈസാബാദ് ഇനി മുതല്‍ അയോധ്യ

ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് 'അയോധ്യ' എന്നാക്കി മാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
രാമന്റെ പേരില്‍ വിമാനത്താവളം; ദശരഥന്റെ പേരില്‍ മെഡിക്കല്‍ കൊളേജ്; യോഗിയുടെ ദീപാവലി സമ്മാനം ഇനിയുമുണ്ട്; ഫൈസാബാദ് ഇനി മുതല്‍ അയോധ്യ

അയോധ്യ: ലോക്‌സഭാ തെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ഉത്തര്‍പ്രദേശിലെ മുഗള്‍ ചരിത്രത്തിന്റെ ഭാഗമായ ഫൈസാബാദ് ജില്ലയുടെ പേര് 'അയോധ്യ' എന്നാക്കി മാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ അറിയപ്പെടുന്നത് ശ്രീരാമന്റെ പേരിലാണ്. രാജ്യത്തിന്റെ അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും അന്തസ്സിന്റെയും അടയാളമാണത്. അയോധ്യയോട് അനീതി കാണിക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 

അയോധ്യയില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കുമെന്നും യോഗി അറിയിച്ചു. ശ്രീരാമന്റെ പിതാവായ ദശരഥന്റെ പേരിലായിരിക്കും മെഡിക്കല്‍ കോളജെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമന്റെ പേരില്‍ വിമാനത്താവളം നിര്‍മ്മിക്കും. അയോധ്യയിലേക്കുള്ള റോഡുകള്‍ നവീകരിക്കുന്നതിനൊപ്പം സൗന്ദര്യവത്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സരയൂ നദിക്കരയില്‍ പ്രത്യേക പൂജാ പടവുകള്‍ നിര്‍മ്മി്ക്കും. ദീപാവലി ദിനത്തില്‍ വലിയ വികസനപദ്ധതികളാണ് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്.

വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് ബിജെപി വലിയ വിജയം നേടുമെന്നും യോഗി പറഞ്ഞു.ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഭാര്യ കിം-ജങ് സൂക്കുമായി ചേര്‍ന്ന് അയോധ്യയില്‍ ദീപാവലിയോടനുബന്ധിച്ചുള്ള 'ദീപോത്സവം' ഉദ്ഘാടനം ചെയ്യുകയായിരുന്നു യോഗി. എന്നാല്‍ അയോധ്യയില്‍ രാമന്റെ കൂറ്റന്‍ പ്രതിമ  സ്ഥാപിക്കുന്ന കാര്യത്തെ പറ്റി യോഗി ആദിത്യനാഥ് ഒന്നും പറഞ്ഞില്ല.അതിനിടെ, കൂട്ടായ ചര്‍ച്ചകളിലൂടെ സമവായമുണ്ടാക്കി അയോധ്യ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള സമയം തീര്‍ന്നെന്നും ഭരണഘടനാപരവും നിയമപരവുമായ വഴികളിലൂടെ ക്ഷേത്രം നിര്‍മിക്കാനാണ് ഇനി ശ്രമമെന്നും ബിജെപി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com