അടിച്ച് കോൺതെറ്റി 18 വാഹനങ്ങൾക്ക് തീയിട്ട് അജ്ഞാതന്റെ ദീപാവലി ആഘോഷം; ആളെ തിരഞ്ഞ് പൊലീസ് (വീഡിയോ)

മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട അജ്ഞാതൻ ദീപാവലി ആഘോഷിച്ചത് 18 വാഹനങ്ങൾക്ക് തീക്കൊളുത്തി. തെക്കന്‍ ‍ഡൽഹിയിലെ മദ‌ന്‍ഗിറില്‍ ഇന്നലെയായിരുന്നു സംഭവം
അടിച്ച് കോൺതെറ്റി 18 വാഹനങ്ങൾക്ക് തീയിട്ട് അജ്ഞാതന്റെ ദീപാവലി ആഘോഷം; ആളെ തിരഞ്ഞ് പൊലീസ് (വീഡിയോ)

ന്യൂഡൽഹി: മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട അജ്ഞാതൻ ദീപാവലി ആഘോഷിച്ചത് 18 വാഹനങ്ങൾക്ക് തീക്കൊളുത്തി. തെക്കന്‍ ‍ഡൽഹിയിലെ മദ‌ന്‍ഗിറില്‍ ഇന്നലെയായിരുന്നു സംഭവം. നാല് കാറും 14 ഇരുചക്ര വാഹനങ്ങളുമാണ് ഇയാൾ അ​ഗ്നിക്കിരയാക്കിയതെന്ന് പൊലീസ് പറയുന്നു. 

തീപ്പിടിത്തത്തില്‍ പത്ത് വാഹനങ്ങള്‍ പൂര്‍ണ്ണമായും എട്ട് വാഹനങ്ങള്‍ ഭാഗികമായും കത്തിനശിച്ചു. ഇതിൽ എട്ട് ബൈക്കുകളും രണ്ട് കാറുകളും പൂര്‍ണമായും ആറ് ഇരുചക്ര വാഹനങ്ങളും രണ്ട് കാറുകളും ഭാ​ഗികമായും കത്തിനശിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. 

നിര്‍ത്തിയിട്ട ഇരുചക്ര വാഹനങ്ങളുടെ ഫ്യൂവൽ പൈപ്പ് തുറന്ന് പെട്രോള്‍ പുറത്തേക്കൊഴുക്കിയ ശേഷമാണ് ഇയാൾ തീവെച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇങ്ങനെ ആറോളം ബൈക്കുകൾക്കാണ് തീയിട്ടത്. ഈ വാഹനങ്ങളില്‍ നിന്നുള്ള തീ സമീപത്ത് നിർത്തിയിട്ടിരുന്ന കാറുകളിലേക്കും പടർന്ന് പിടിക്കുകയായിരുന്നു.

പുലർച്ചെ 3.30ഓടെയാണ് വിവരം പൊലീസ് അറിയുന്നത്. എന്നാൽ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com