അഹമ്മദാബാദിനെ കര്‍ണാവതിയാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍; ബിജെപിയുടെ പേരുമാറ്റല്‍ മഹാമഹം തുടരുന്നു

നിയമതടസ്സങ്ങളില്ലെങ്കില്‍ പേര് മാറ്റുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍
അഹമ്മദാബാദിനെ കര്‍ണാവതിയാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍; ബിജെപിയുടെ പേരുമാറ്റല്‍ മഹാമഹം തുടരുന്നു

ന്യൂഡല്‍ഹി; ഉത്തര്‍പ്രദേശിന് പിന്നാലെ സ്ഥലപ്പേരുകള്‍ മാറ്റാന്‍ ഒരുങ്ങി ഗുജറാത്തും. അഹമ്മദാബാദിന്റെ പേര് കര്‍ണാവതി എന്നാക്കി മാറ്റാനാണ് ഗുജറാത്ത് സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിയമതടസ്സങ്ങളില്ലെങ്കില്‍ പേര് മാറ്റുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി മാറ്റിയത്. 

'അഹമ്മദാബാദിനെ കര്‍ണാവതിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും നിയമതടസ്സങ്ങള്‍ മറികടക്കാനാവശ്യമായ പിന്തുണകള്‍ ലഭിച്ചാല്‍ പേരുമാറ്റുമെന്നുമാണ് നിതിന്‍ പട്ടേല്‍ പറഞ്ഞത്. ശരിയായ സമയത്ത് പേരു മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇത് ബിജെപി സര്‍ക്കാരിന്റെ ഗിമ്മിക്കാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മുസ്ലീം പേരുകളിലുള്ള സ്ഥലങ്ങളുടെ പേരുമാറ്റി ഹിന്ദുവല്‍ക്കരിക്കാന്‍ കഠിന ശ്രമമാണ് നടത്തുന്നത്. ഉത്തരേന്ത്യയിലെ നിരവധി സ്ഥലങ്ങള്‍ക്കാണ് ഇത്തരത്തില്‍ പേരുപോയത്.

ലോക പൈതൃക പദവിയുള്ള ഇന്ത്യയിലെ ഒരേ ഒരു നഗരമാണ് അഹമ്മദാബാദ്. പുരാതന കാലത്ത് ആസാവല്‍ എന്നായിരുന്നു അഹമ്മദാബാദ് പ്രദേശം അറിയപ്പെട്ടിരുന്നത്. പിന്നീട് ആസാവല്‍ രാജാവിനെ യുദ്ധത്തില്‍ പാരജയപ്പെടുത്തിയ ചാലൂക്യ രാജാവ് കര്‍ണയാണ് സബര്‍മതി നദിയുടെ തീരത്ത് കര്‍ണാവതി നഗരം സ്ഥാപിച്ചത്. പിന്നീട് 1411 ല്‍ കര്‍ണാവതിക്ക് സമീപം മറ്റൊരു നഗരം സ്ഥാപിച്ച സുല്‍ത്താന്‍ അഹമ്മദ് ഷാ ഈ നഗരത്തിന് അഹമ്മദാബാദ് എന്ന് പേര് നല്‍കുകയായിരുന്നു. 

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫൈസാബാദിന്റെ പേര് മാറ്റി അയോധ്യയാക്കിയത് പിന്നാലെ അഹമ്മദാബാദിനെ കര്‍ണാവതി ആക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. നിയമ തടസ്സങ്ങളില്ലെങ്കില്‍ അഹമ്മദാബാദിന്റെ പേര് മാറ്റുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com