തെരഞ്ഞെടുപ്പിൽ നോട്ട മുമ്പിലെത്തിയാൽ എന്തുസംഭവിക്കും ? ; പരിഹാരവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

മഹാരാഷ്ട്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം
തെരഞ്ഞെടുപ്പിൽ നോട്ട മുമ്പിലെത്തിയാൽ എന്തുസംഭവിക്കും ? ; പരിഹാരവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

മുംബൈ: തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് ഇനി നോട്ട നേടിയാൽ വീണ്ടും വോട്ടെടുപ്പ് നടത്തും. മഹാരാഷ്ട്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. ഡിസംബര്‍ ഒമ്പതിന് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടക്കാനിരിക്കെയാണ് കമ്മീഷന്റെ ഉത്തരവ്. പൊതുതിരഞ്ഞെടുപ്പിനും ഉപതിരഞ്ഞെടുപ്പിനും ത്രിതല തിരഞ്ഞെടുപ്പിനും ഈ ഉത്തരവ് ബാധകമായിരിക്കും. 

2013 സെപ്റ്റംബര്‍ 29 നാണ് വോട്ടിങ് മെഷീനില്‍ നോട്ട ബട്ടണ്‍ ചേര്‍ക്കണമെന്ന ചരിത്രപരമായ ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. എന്നാല്‍ ആ ഉത്തരവില്‍ നോട്ട വോട്ട് എന്ന പരിഗണനയില്ലാതെ, സ്ഥാനാര്‍ഥികളില്‍ ആര്‍ക്കാണോ കൂടുതല്‍ വോട്ട് അയാളെ വിജയിയായി പ്രഖ്യാപിക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്.  നോട്ടയ്ക്കാണ് കൂടുതല്‍ വോട്ടെങ്കില്‍ നോട്ട തന്നെ വിജയി എന്നുമായിരുന്നു ഉത്തരവ്.

ഈ ഉത്തരവാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭേദഗതി ചെയ്താണ് നോട്ടയ്ക്ക് കൂടുതല്‍ വോട്ട് കിട്ടിയാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com