ബുക്കും പേപ്പറുമില്ല; രേഖ ചോദിച്ചപ്പോൾ പൊലീസുകാരന്റെ മുന്നിലിട്ട് സ്വന്തം വണ്ടി കത്തിച്ച് പാൽ വിൽപ്പനക്കാരൻ

വണ്ടിയുടെ രേഖകൾ ചോദിച്ചപ്പോൾ പൊലീസുകാരന്റെ മുന്നിൽ വച്ച് ഉടമസ്ഥൻ തന്നെ റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റ് അ​ഗ്നിക്കിരയാക്കി.
ബുക്കും പേപ്പറുമില്ല; രേഖ ചോദിച്ചപ്പോൾ പൊലീസുകാരന്റെ മുന്നിലിട്ട് സ്വന്തം വണ്ടി കത്തിച്ച് പാൽ വിൽപ്പനക്കാരൻ

ഗുരു​ഗ്രാം: വണ്ടിയുടെ രേഖകൾ ചോദിച്ചപ്പോൾ പൊലീസുകാരന്റെ മുന്നിൽ വച്ച് ഉടമസ്ഥൻ തന്നെ റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റ് അ​ഗ്നിക്കിരയാക്കി. ഹരിയാനയിലെ ​ഗുരു​ഗ്രാമിലാണ് സംഭവം. പാൽവിൽപ്പനക്കാരനായ വ്യക്തിയാണ് ബൈക്ക് കത്തിച്ചത്. അ​ഗ്നിക്കിരയാക്കിയ ബൈക്ക് ഉടൻ തന്നെ അണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 

30 വയസ് പ്രായം തോന്നിക്കുന്ന ആളാണ് അക്രമം കാണിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇക്കഴിഞ്ഞ ചെവ്വാഴ്ച ബൈക്കിന്റെ പുറകില്‍ രണ്ട് വലിയ പാത്രം നിറയെ പാല്‍ കെട്ടിവച്ചു കൊണ്ടുവരവേ ഹരിയാനയിലെ പഴയ റെയിൽവെ സ്റ്റേഷൻ റോഡിന് സമീപം വച്ച്  ട്രാഫിക് പൊലീസുകാരന്‍ വണ്ടി  തടഞ്ഞു. വണ്ടിയുടെ നമ്പർ പ്ലേറ്റിന്റെ സ്ഥാനത്ത്  ‘ഓം നമ ശിവായ’ എന്നായിരുന്നു എഴുതിയിരുന്നത്. ഇയാൾ ഹെൽമറ്റും ധരിച്ചിട്ടില്ലായിരുന്നു. പന്തികേട് തോന്നിയ പൊലീസ് ഇയാളോട് പിഴ അടക്കാനും വണ്ടിയുടെ രേഖകള്‍ കാണിക്കാനും ആവശ്യപ്പെട്ടു. എന്നാൽ ഇതിൽ രോഷം പൂണ്ട പാൽക്കാരൻ ഫ്യുവല്‍ പൈപ്പ് ഊരി  ബൈക്കിന് തീയിട്ട് ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു.
 
ഇയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും മോഷ്ടിച്ച വണ്ടിയാണോ ഇതെന്ന് അന്വേഷിച്ചുവരുന്നതായും  പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com