തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ പങ്കാളിത്തതോടെ വിപുലീകരിക്കും

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ പങ്കാളിത്തത്തോടെ വിപുലീകരിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനം
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ പങ്കാളിത്തതോടെ വിപുലീകരിക്കും

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ പങ്കാളിത്തത്തോടെ വിപുലീകരിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതടക്കം ആറ് വിമാനത്താവളങ്ങളാണ്  പിപിപി അടിസ്ഥാനത്തില്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഡ്രെഡ്ജിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കാര്‍ ഓഹരികള്‍ പൂര്‍ണമായും വിറ്റഴിക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. 

തിരുവനന്തപുരത്തിന് പുറമെ അഹമ്മദാബാദ്, ജയ്പൂര്‍, ലഖ്‌നൗ, ഗുവാഹത്തി, മംഗളൂരു വിമാനത്താവളങ്ങളാണ് ഇത്തരത്തില്‍ വിപുലീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com