തൊഴിലില്ലായ്മ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ ; ജോലി കാത്തിരിക്കുന്നത് 29.5 കോടി ഉദ്യോഗാര്‍ത്ഥികള്‍

6.9 % ആണ് നിലവിലെ തൊഴിലില്ലായ്മ നിരക്ക്. വിവര സാങ്കേതിക മേഖലയ്ക്ക് മുമ്പുണ്ടായിരുന്നത് പോലെ ജോലി സാധ്യതകള്‍ നല്‍കാന്‍ സാധിക്കുന്നില്ലെന്നും
തൊഴിലില്ലായ്മ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ ; ജോലി കാത്തിരിക്കുന്നത് 29.5 കോടി ഉദ്യോഗാര്‍ത്ഥികള്‍

മുംബൈ: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. നോട്ട് നിരോധനത്തോടെ തൊഴില്‍ രംഗത്ത് കടുത്ത തിരിച്ചടിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമിയുടെ കണക്കുകള്‍ പറയുന്നു. 6.9 % ആണ് നിലവിലെ തൊഴിലില്ലായ്മ നിരക്ക്. വിവര സാങ്കേതിക മേഖലയ്ക്ക് മുമ്പുണ്ടായിരുന്നത് പോലെ ജോലി സാധ്യതകള്‍ നല്‍കാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ത്രിപുരയിലാണ്(32% ) തൊഴിലില്ലായ്മ ഏറ്റവുമധികം രൂക്ഷമായിട്ടുള്ളത്. ഏറ്റവും കുറവ് പുതുച്ചേരിയില്‍(0.6%)

 2017 ജനുവരിയില്‍ 40.8 കോടി പേര്‍ക്ക് തൊഴില്‍ ലഭ്യമായിരുന്നുവെങ്കില്‍ 2018 ഒക്ടോബറിലെ കണക്കനുസരിച്ച് ഇത് 39.7 കോടിയായി കുറഞ്ഞു. 
രാജ്യത്ത്  ഗൗരവമായി തൊഴിലന്വേഷിക്കുന്നവരുടെ എണ്ണം 14 കോടിയില്‍ നിന്നും 29.5കോടിയായി ഉയര്‍ന്നു.


 
തൊഴിലില്ലായ്മ ഒരു വശത്ത് രൂക്ഷമാകുന്നതിനിടെ അമിത യോഗ്യത കൊണ്ടും മതിയായ വേതനം ഇല്ലാത്തതിനാലും നിലവിലെ ജോലിയില്‍ തുടരാന്‍ വിമുഖത പ്രകടിപ്പിക്കുന്നവരുടെ എണ്ണം 42 ശതമാനത്തോളമായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നോട്ട്‌നിരോധനത്തിന് ശേഷമാണ് ഇത്ര വലിയ മാന്ദ്യം തൊഴില്‍ രംഗത്ത് പ്രകടമായതെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമിയുടെ വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com