ദീപാവലി ബോണസ് നല്‍കിയില്ല, എയര്‍ ഇന്ത്യാ ജീവനക്കാര്‍  മിന്നല്‍ പണിമുടക്കില്‍ ; വിമാനങ്ങള്‍ വൈകുന്നു

ദീപാവലി ബോണസ് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യാ ജീവനക്കാര്‍ മിന്നല്‍ പണി മുടക്ക് നടത്തുന്നു. 400 ഓളം ജീവനക്കാരാണ് ഇന്നലെ അര്‍ധരാത്രി മുതല്‍ പണിമുട
ദീപാവലി ബോണസ് നല്‍കിയില്ല, എയര്‍ ഇന്ത്യാ ജീവനക്കാര്‍  മിന്നല്‍ പണിമുടക്കില്‍ ; വിമാനങ്ങള്‍ വൈകുന്നു

 മുംബൈ: ദീപാവലി ബോണസ് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യാ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. 400 ഓളം ജീവനക്കാരാണ് ഇന്നലെ അര്‍ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിച്ചത്.  ജീവനക്കാര്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ വൈകിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

 പുലര്‍ച്ചെ 1.45 ന് പുറപ്പെടേണ്ട മുംബൈ- ബാങ്കോക്ക് ഫ്‌ളൈറ്റ് എട്ട് മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ന്യൂആര്‍ക്കിലേക്കുള്ള വിമാനം മൂന്നര മണിക്കൂറും വൈകി.

 മുന്‍കൂട്ടി അറിയിക്കാതെയാണ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചതെന്നും യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു. മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ എത്രയും വേഗം പരിഹരിക്കുമെന്നും എയര്‍ ഇന്ത്യാ വക്താവ് പറഞ്ഞു. എയര്‍ ഇന്ത്യയിലെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ് പണിമുടക്ക് നടത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com