ആളിക്കത്തി തീഗോളം പോലെ കാര്‍ മേല്‍പ്പാലത്തിലൂടെ ഓടി, എതിരെ വന്ന ഓട്ടോയിലിടിച്ചു (വീഡിയോ)

തീഗോളം പോലെ കത്തിക്കൊണ്ട് ഓടുന്ന കാറിന്റെയും അതിന് പിറകെ ഓടുന്ന ആളുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ആളിക്കത്തി തീഗോളം പോലെ കാര്‍ മേല്‍പ്പാലത്തിലൂടെ ഓടി, എതിരെ വന്ന ഓട്ടോയിലിടിച്ചു (വീഡിയോ)

ടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി, ഡ്രൈവര്‍ ഉള്‍പ്പെടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. സെക്ടര്‍ 25ല്‍ താമസിക്കുന്ന രാകേഷ് ചന്ദേല്‍ എന്നയാള്‍ ദീപാവലി മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് വീട്ടിലേക്ക് തിരിച്ച് പോകുമ്പോഴാണ് അപകടം സംഭവിക്കുന്നത്. ഫ്‌ലൈഓവറിന് മുകളിലെത്തിയപ്പോള്‍ കാറിന് പെട്ടെന്ന് തീപടരുകയായിരുന്നു. 

തീപിടിച്ച കാറില്‍ നിന്നും രാകേഷ് ഉടന്‍ ചാറിയിറങ്ങിയെങ്കിലും വണ്ടി നിന്നില്ല, അത് തനിയെ ഓടിക്കൊണ്ടിരുന്നു. ഹാന്‍ഡ് ബ്രേക്ക് ഇട്ട് വാഹനം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം നടന്നില്ല. കാര്‍ നേരെ പോയി എതിര്‍ വശത്ത് നിന്ന് വരുന്ന ഒരു ഓട്ടോയില്‍ ഇടിച്ചു. ഓട്ടോ ഡ്രൈവര്‍ ചാടിയിറങ്ങിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. 

പെട്ടെന്ന് തീപിടിക്കാന്‍ തന്റെ കാറിന് എന്ത് സംഭവിച്ചു എന്ന് അറിയില്ലായെന്നാണ് രാകേഷ് പറയുന്നത്. 'ചെറിയ ഒരു ശബ്ദം കേട്ടപ്പോള്‍ വണ്ടി നിര്‍ത്തി എല്ലാ ടയറുകളും പരിശോധിച്ചതാണ്. പ്രശ്‌നങ്ങളൊന്നും കണ്ടില്ല. എന്നാല്‍ ഫ്‌ലൈഓവറിന് മുകളില്‍ കയറി അല്‍പസമയത്തിനകം പിന്നെയും ശബ്ദം വരാന്‍ തുടങ്ങി'- രാകേഷ് പറഞ്ഞു.

അപ്പോള്‍ തന്നെ വണ്ടി നിര്‍ത്തി ബോണറ്റ് തുറന്ന് നോക്കി പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പു വരുത്തിയാണ് രാക്ഷ് യാത്ര തുടര്‍ന്നത്. പക്ഷേ ഫ്‌ലൈഓവറിന് മുകളില്‍ എത്തിയപ്പോഴേക്കും കാറില്‍ നിന്ന് തീവരാന്‍ തുടങ്ങി. നിര്‍ത്താന്‍ ശ്രമിച്ചിട്ട് കഴിയാതെ വ്ന്നപ്പോഴാണ് രാകേഷ് ചാടിയിറങ്ങിയത്. 

രാകേഷ് ഉടന്‍ തന്നെ പൊലീസിനെ വിളിച്ചെങ്കിലും അവരും നിസഹായരായിരുന്നു. പിന്നീട് ഫയര്‍ സ്റ്റേഷനില്‍ നിന്നും ആളുകള്‍ വന്നാണ് തീയണച്ചത്. അതിനിടെ താന്‍ സഹായത്തിനായി ഉറക്കെ വിളിച്ചിട്ടും ആരും വ്ന്നില്ലെന്നും എല്ലാവരും വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു എന്നും അയാള്‍ പരാതിപ്പെട്ടു. തീഗോളം പോലെ കത്തിക്കൊണ്ട് ഓടുന്ന കാറിന്റെയും അതിന് പിറകെ ഓടുന്ന ആളുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com