പരസ്പരം കല്ലുവാരിയെറിഞ്ഞ് നാല് ഗ്രാമങ്ങള്‍, ഒരാളുടെ രക്തം വീഴുന്നതുവരെ തുടരുന്ന ആഘോഷം; കലാപമല്ല, ഇത് കാളി ദേവിയെ സന്തോഷിപ്പിക്കാന്‍ (വീഡിയോ) 

സിംലയില്‍ നിന്നും 30 കി.മീറ്റര്‍ അകലെയുള്ള ധാമി ​ഗ്രാമത്തിലാണ് വേറിട്ട ഈ ആഘോഷം വർഷം തോറും അരങ്ങേറുന്നത്
പരസ്പരം കല്ലുവാരിയെറിഞ്ഞ് നാല് ഗ്രാമങ്ങള്‍, ഒരാളുടെ രക്തം വീഴുന്നതുവരെ തുടരുന്ന ആഘോഷം; കലാപമല്ല, ഇത് കാളി ദേവിയെ സന്തോഷിപ്പിക്കാന്‍ (വീഡിയോ) 

ധാമി (ഹിമാചല്‍ പ്രദേശ്): ഹിമാചല്‍ പ്രദേശിലെ ഹലോ​ഗിൽ പരമ്പരാ​ഗത ആഘോഷമായ കല്ലേറുമേള കൊണ്ടാടി. സിംലയില്‍ നിന്നും 30 കി.മീറ്റര്‍ അകലെയുള്ള ധാമി ​ഗ്രാമത്തിലാണ് വേറിട്ട ഈ ആഘോഷം വർഷം തോറും അരങ്ങേറുന്നത്. കാളി ദേവിയെ സന്തോഷിപ്പിക്കാനായാണ് നാല് നൂറ്റാണ്ടോളം പഴക്കമുള്ള ഈ ആഘോഷം ഇപ്പോഴും തുടർന്നുപോരുന്നത്. 

മനുഷ്യക്കുരുതി അവസാനിപ്പിക്കാൻ നൂറ്റാണ്ടുകൾക്ക് മുമ്പ് ധാമി രാജ്ഞി സ്വന്തം ജീവൻ വിലകൊടുത്തെന്നും അന്ന് രാ‍ജ്ഞി നിർദ്ദേശിച്ചതാണ് ഇത്തരത്തിൽ ഒരു ആഘോഷമെന്നുമാണ് ​ഗ്രാമവാസികളുടെ വിശ്വാസം. ദീപാവലി കഴിയുന്ന പിറ്റേ ദിവസമാണ് ആഘോഷം നടത്തുന്നത്. ധാമി രാജകുടുംബാം​ഗങ്ങളെത്തിയാണ് ആഘോഷപരിപാടികൾക്ക് തുടക്കമിടുന്നത്. 

സമീപത്തുള്ള നാല് ഗ്രാമങ്ങള്‍ രണ്ടു ചേരിയായി തിരിഞ്ഞാണ് കല്ലേറ് നടത്തുന്നത്. ആർക്കെങ്കിലും മുറിവ് പറ്റി രക്തമൊഴുകുന്നതുവരെ കല്ലേറ് തുടരും. മുറിവ് പറ്റിയ വ്യക്തി തന്റെ മുറിവിൽ നിന്ന് രക്തമെടുത്ത് ക്ഷേത്രത്തിലെ ഭ​ദ്രകാളി വി​ഗ്രഹത്തിൽ തിലകക്കുറിയായി അണിയിക്കുന്നതോടെയാണ് മേളയ്ക്ക് സമാപനമാകുന്നത്. ഈ വർഷവും ആയിരത്തോളം ആളുകൾ മേളയിൽ പങ്കെടുത്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com