'ബിജെപി ജയിച്ചാല്‍ പിന്നെ ഹൈദരാബാദില്ല,  'ഭാഗ്യനഗര്‍ '; സെക്കന്ദ്രാബാദിന്റെയും പേര് മാറ്റുമെന്ന് എംഎല്‍എ 

തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് ബിജെപി. ബിജെപി നേതാവായ രാജാ സിങാണ് ഹൈദരാബാദിന്റെ പേര് 'ഭാഗ്യനഗര്‍' എന്നാക്കി മാറ്റുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്
'ബിജെപി ജയിച്ചാല്‍ പിന്നെ ഹൈദരാബാദില്ല,  'ഭാഗ്യനഗര്‍ '; സെക്കന്ദ്രാബാദിന്റെയും പേര് മാറ്റുമെന്ന് എംഎല്‍എ 

 ഹൈദരാബാദ്: തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് ബിജെപി. ബിജെപി നേതാവായ രാജാ സിങാണ് ഹൈദരാബാദിന്റെ പേര് 'ഭാഗ്യനഗര്‍' എന്നാക്കി മാറ്റുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഗോഷാമഹല്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് നിലവില്‍ രാജാസിങ്. സെക്കന്ദ്രാബാദിന്റെയും കരിംനഗറിന്റെയും പേര് മാറ്റുന്നതും സജീവ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. 

അടുത്തമാസം ഏഴാം തിയതിയാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കുക. മുഗളന്‍മാരും നിസാമും ഇട്ടപേരുകള്‍ മാറ്റി, തെലങ്കാനയ്ക്കും രാജ്യത്തിനും വേണ്ടി പോരാടിയവരുടെ പേരുകള്‍ സ്ഥലങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അഹമ്മദാബാദ് കര്‍ണാവതിയാക്കുമെന്ന ഗുജറാത്ത് ഉപമുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് പിന്നാലെയാണ് ബിജെപി എംഎല്‍എ തന്റഎ ആഗ്രഹം പ്രകടിപ്പിച്ചത്. അലഹബാദിനെ പ്രയാഗ് ആക്കിയും ഫൈസാബാദിനെ അയോധ്യയെന്നും പുനര്‍നാമകരണം ചെയ്യുന്നതായി യോഗി ആദിത്യനാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

 ഇതിന് പിന്നാലെയാണ് കൂടുതല്‍ സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി അതത് സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്. ബ്രിട്ടീഷുകാരോടും മുഗളന്‍മാരോടും ഉള്ള മാനസിക വിധേയത്വമാണ് ഈ പേരുകള്‍ പ്രകടിപ്പിക്കുന്നതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com