നരേന്ദ്ര മോദിയേക്കാള്‍ വലിയ നേതാവാണ് സ്റ്റാലിന്‍: എന്‍ ചന്ദ്രബാബു നായിഡു

ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ വലിയ നേതാവാണ് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെന്ന് ചന്ദ്രബാബു നായിഡു.
നരേന്ദ്ര മോദിയേക്കാള്‍ വലിയ നേതാവാണ് സ്റ്റാലിന്‍: എന്‍ ചന്ദ്രബാബു നായിഡു

ചെന്നൈ: ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ വലിയ നേതാവാണ് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെന്ന് ചന്ദ്രബാബു നായിഡു. ബിജെപിക്കെതിരെയുള്ള മൂന്നാം മുന്നണിയുടെ സഖ്യസാദ്ധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി തമിഴിനാട്ടിലെത്തിയതായിരുന്നു ചന്ദ്രബാബു നായിഡു. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇങ്ങനെ പറഞ്ഞത്. 

ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന് പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്റെ  തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ബിജെപി വിരുദ്ധ മുഖ്യമന്ത്രിമാരുടെ യോഗം ചേരുമെന്നും ഇരുവരും അറിയിച്ചു. 

കര്‍ണ്ണാടകയിലെ സഖ്യസാദ്ധ്യതാ ചര്‍ച്ചയ്ക്ക് ശേഷമാണ് ചന്ദ്രബാബു നായിഡു സ്റ്റാലിനെ സന്ദര്‍ശിക്കാന്‍ തമിഴ്‌നാട്ടിലെത്തിയത്. എച്ച്ഡി കുമാരസ്വാമിയുമായും ദേവഗൗഡയുമായി കര്‍ണ്ണാടകത്തില്‍ കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡു ചെന്നൈയില്‍ സ്റ്റാലിന്റെ വസതിയില്‍ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com