ആളുകള്‍ സാധനങ്ങള്‍ കടം വാങ്ങുന്ന നാട്ടില്‍ സൈ്വപ് മെഷിന്‍ എന്തിനാണ്? രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ഗ്രാമം കറന്‍സിയില്‍ തന്നെ!

വൈദ്യുതി തന്നെ എപ്പോഴെങ്കിലുമാണ് കിട്ടുന്നത്. അത്ര പോലും സൗകര്യമില്ലാത്ത ഗ്രാമത്തില്‍ പിഒഎസ് മെഷീനുകളുടെ അര്‍ത്ഥമെന്താണെന്നാണ് വ്യാപാരികള്‍
ആളുകള്‍ സാധനങ്ങള്‍ കടം വാങ്ങുന്ന നാട്ടില്‍ സൈ്വപ് മെഷിന്‍ എന്തിനാണ്? രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ഗ്രാമം കറന്‍സിയില്‍ തന്നെ!

ഭോപ്പാല്‍: നോട്ട് നിരോധനകാലത്ത് കറന്‍സിരഹിതമായ പേരില്‍ പ്രശസ്തമായ ' ഡിജിറ്റല്‍ ഗ്രാമം' ഇപ്പോള്‍ കറന്‍സിയാണ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ ബദ്ജ്രി ഗ്രാമത്തെയാണ് നോട്ട്‌നിരോധനത്തിന് തൊട്ടുപിന്നാലെ ബാങ്ക് ഓഫ് ബറോഡ ഏറ്റെടുത്ത് ഡിജിറ്റലായി പ്രഖ്യാപിച്ചിരുന്നത്.

 ഗ്രാമത്തിലെ കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടിഎമ്മും സിഡിഎമ്മും പാസ്ബുക്ക് പ്രിന്ററും ഗ്രാമത്തിലേക്ക് ബാങ്ക് എത്തിക്കുകയും ചെയ്തു. ഇതിനും പുറമേ സാങ്കേതിക പരിജ്ഞാന ശില്‍പ്പശാലകളും ബാങ്കും സംസ്ഥാന സര്‍ക്കാരും മുന്‍കൈയെടുത്ത് നടത്തി. കടയുടമകള്‍ക്കെല്ലാം പിഒഎസ് മെഷീനുകള്‍ നല്‍കി. 30 കടയാണ് ഗ്രാമത്തില്‍ പലയിടത്തായി ഉണ്ടായിരുന്നത്. ഇവര്‍ക്കായി നല്‍കിയ പിഒഎസ് മെഷീനുകള്‍ പൊടിപിടിച്ച് നശിക്കുകയാണെന്നാണ് ഗ്രാമീണര്‍ പറയുന്നത്. പണം കൈമാറാത്ത ഒരിടപാട് പോലും നടക്കുന്നില്ല.

 നാട്ടുകാരൊക്കെ സാധനങ്ങള്‍ കടമായി വാങ്ങുന്ന ഗ്രാമത്തില്‍ കാര്‍ഡ് സൈ്വപ് മെഷീനൊക്കെ എങ്ങനെ ഉപയോഗിക്കാനാണ്? നാട്ടുകാര്‍ അങ്ങേയറ്റം ദരിദ്രരാണ്. ബാങ്ക് ലോണുകളും, സ്‌കൂള്‍ നടത്താനും ആശുപത്രി മെച്ചപ്പെടുത്താനുമുള്ള പണമാണ് അനുവദിക്കേണ്ടതെന്നും ഗ്രാമവാസികള്‍ പറയുന്നു. വൈദ്യുതി തന്നെ എപ്പോഴെങ്കിലുമാണ് കിട്ടുന്നത്. അത്ര പോലും സൗകര്യമില്ലാത്ത ഗ്രാമത്തില്‍ പിഒഎസ് മെഷീനുകളുടെ അര്‍ത്ഥമെന്താണെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്. 
 
ഉള്‍പ്രദേശമായ ബദ്ജ്രിയില്‍ കറന്‍സി ഇല്ലാതെ ഒന്നും വാങ്ങാനാവില്ലെന്നും കടയുടമകള്‍ പറയുന്നു. പിഒഎസ് മെഷീനെവിടെ എന്ന ചോദ്യത്തിന് അതെവിടെ വച്ചുവെന്ന് ഓര്‍ക്കുന്നില്ല, അത് അന്ന് തന്നെ ഉപേക്ഷിച്ചുവെന്നായിരുന്നു കടയുടമ നല്‍കിയ മറുപടിയെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com