മോദിക്കറിയാം, അംബാനിക്കുമറിയാം, ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ; പക്ഷേ റഫേല്‍  വിമാന വില ദേശീയ രഹസ്യമെന്ന്‌ രാഹുല്‍ ഗാന്ധി

2012 ല്‍ ആഗോള ടെന്‍ഡര്‍ വിളിച്ച് യുപിഎ സര്‍ക്കാര്‍ 126 വിമാനങ്ങള്‍ക്ക് ഉറപ്പിച്ച തുകയെക്കാള്‍ 40 ശതമാനം വര്‍ധനയ്ക്കാണ് 36 വിമാനങ്ങളുടെ കരാര്‍ ദസോയ്ക്ക് നല്‍കിയതെന്ന് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരാണ്
മോദിക്കറിയാം, അംബാനിക്കുമറിയാം, ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ; പക്ഷേ റഫേല്‍  വിമാന വില ദേശീയ രഹസ്യമെന്ന്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റഫേല്‍ വിമാനത്തിന്റെ യഥാര്‍ത്ഥ വില എല്ലാവരും അറിഞ്ഞിട്ടും സുപ്രിംകോടതിയില്‍ നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വീണ്ടും പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2012 ല്‍ യുപിഎ സര്‍ക്കാരിന് ദസോ വാഗ്ദാനം ചെയ്തതിലും 40 ശതമാനം അധികവിലയ്ക്കാണ് മോദി സര്‍ക്കാര്‍ 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതെന്ന മാധ്യമ റിപ്പോര്‍ട്ടുകളെ പരാമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 

 പ്രധാനമന്ത്രിക്കറിയാം, അനില്‍ അംബാനിക്കുമറിയാം, ഒലാന്ദ്, മാക്രണ്‍, പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍, ദസോ, ദസോയുടെ എതിരാളികള്‍, ഇവര്‍ക്കെല്ലാം പുറമേ ഇപ്പോഴിതാ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും അറിയാം റഫേല്‍ വിമാനത്തിന് എന്താണ് വിലയെന്ന്, എത്ര രൂപയ്ക്കാണ് ഇന്ത്യ വാങ്ങാന്‍ തീരുമാനിച്ചതെന്നും. പക്ഷേ വിമാന വില ദേശീയ സുരക്ഷയെ ബാധിക്കുന്ന രഹസ്യമാണ് മോദി സര്‍ക്കാരിനിപ്പോഴും എന്നാണ് ട്വീറ്റ്. സുപ്രിം കോടതിയില്‍ പോലും അത് വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി പരിഹസിക്കുന്നുണ്ട്. 

2012 ല്‍ ആഗോള ടെന്‍ഡര്‍ വിളിച്ച് യുപിഎ സര്‍ക്കാര്‍ 126 വിമാനങ്ങള്‍ക്ക് ഉറപ്പിച്ച തുകയെക്കാള്‍ 40 ശതമാനം വര്‍ധനയ്ക്കാണ് 36 വിമാനങ്ങളുടെ കരാര്‍ ദസോയ്ക്ക് നല്‍കിയതെന്ന് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com