ലോകത്തില്‍ ഏറ്റവും മോശം അന്തരീക്ഷവായു ഡല്‍ഹിയില്‍: കാരണം, നിയന്ത്രണമില്ലാതെ പൊട്ടിയ ദീപാവലിപ്പടക്കങ്ങള്‍

ലോകനഗരങ്ങളുടെ വായു നിലവാരം നിരീക്ഷിക്കുന്ന 'എയര്‍വിഷ്വല്‍' എന്ന രാജ്യാന്തര സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടാണിത്.
ലോകത്തില്‍ ഏറ്റവും മോശം അന്തരീക്ഷവായു ഡല്‍ഹിയില്‍: കാരണം, നിയന്ത്രണമില്ലാതെ പൊട്ടിയ ദീപാവലിപ്പടക്കങ്ങള്‍

ന്യൂഡല്‍ഹി: ലോകത്തില്‍ വെച്ച് ഏറ്റവും മോശം അന്തരീക്ഷവായു ഉള്ള നഗരമെന്ന് ദുഷ്‌പേര് ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡല്‍ഹിക്ക്. വായു മലിനീകരണ തോത് അത്രയ്ക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ഡല്‍ഹി ഈ പട്ടികയില്‍ ഉള്‍പ്പെട്ടത്. ദീപാവലിയോടനുബന്ധിച്ച് നിയന്ത്രണങ്ങളെ വകവയ്ക്കാതെ പടക്കങ്ങള്‍ പൊട്ടിച്ചതിനാലാണ് വായു മലിനീകരണത്തില്‍ രാജ്യതലസ്ഥാനം 'ഒന്നാമതെ'ത്തിയത്.

ലോകനഗരങ്ങളുടെ വായു നിലവാരം നിരീക്ഷിക്കുന്ന 'എയര്‍വിഷ്വല്‍' എന്ന രാജ്യാന്തര സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടാണിത്. ഇന്നലെ സ്ഥിതി അല്‍പം മെച്ചപ്പെട്ടു. അതോടെ, ഇന്നലെ എയര്‍ വിഷ്വലിന്റെ പട്ടികയിലും ഡല്‍ഹി മൂന്നാം സ്ഥാനത്തേക്കു മാറി നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

ധാക്ക, ലഹോര്‍ നഗരങ്ങളാണ് ഇന്നലെ ആദ്യ രണ്ടു സ്ഥാനങ്ങളില്‍. വ്യാഴാഴ്ച രാവിലെ 4.30നു നഗരത്തിലെ അന്തരീക്ഷ വായു നിലവാര സൂചിക(എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് -എക്യുഐ) 980 ആയപ്പോഴാണ് ഏറ്റവും മോശം വായു എന്ന നിലയിലെത്തിയത്. പൊതുവെ വായു ഏറ്റവും മോശമായ ബെയ്ജിങ് നഗരത്തെക്കാള്‍ 10 മടങ്ങ് അധികം. ചില മേഖലകളില്‍ എക്യുഐ ആയിരത്തിനു മുകളിലെത്തി. 0-50 എക്യുഐ ആണു സുരക്ഷിത നിലവാരം.

ദീപാവലിക്കു ഡല്‍ഹി നിവാസികള്‍ പൊട്ടിച്ചത് 50 ലക്ഷം കിലോ പടക്കംമാണ്. ഇതാണ് ഡല്‍ഹിലെ പരിസ്ഥിതി ഇത്രയും മോശമാകാന്‍ കാരണം. വായുമലിനീകരണം രൂക്ഷമാക്കുന്ന 1.5 ലക്ഷം കിലോ പൊടിപടലം സൃഷ്ടിക്കാന്‍ പര്യാപ്തമാണിതെന്നും അര്‍ബന്‍ എമിഷന്‍സ് സന്നദ്ധസംഘടനയുടെ പഠനം പറയുന്നു. പടക്കം പൊട്ടിക്കാന്‍ സുപ്രീം കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്നു വ്യക്തമാക്കുന്നതാണു റിപ്പോര്‍ട്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com