സ്ത്രീകള്‍ പകല്‍ സമയത്ത് നൈറ്റിയിട്ട് പുറത്തിറങ്ങരുത്; നിയമം ലംഘിച്ചാല്‍ 2000 രൂപ പിഴ!!

പകല്‍  സമയത്ത് സ്ത്രീകള്‍ നൈറ്റിയിടുന്നതിനെ വിലക്കി ആന്ധ്രാപ്രദേശിലെ തൊകാലപള്ളി ഗ്രാമം.നൈറ്റിയിട്ട് പുറത്തിറങ്ങിയാല്‍ 2000 രൂപ പിഴയീടാക്കുമെന്നാണ് ഗ്രാമത്തിലെ 'തലമൂത്ത' ആളുകള്‍
സ്ത്രീകള്‍ പകല്‍ സമയത്ത് നൈറ്റിയിട്ട് പുറത്തിറങ്ങരുത്; നിയമം ലംഘിച്ചാല്‍ 2000 രൂപ പിഴ!!

എലുരു: പകല്‍  സമയത്ത് സ്ത്രീകള്‍ നൈറ്റിയിടുന്നതിനെ വിലക്കി ആന്ധ്രാപ്രദേശിലെ തൊകാലപള്ളി ഗ്രാമം.നൈറ്റിയിട്ട് പുറത്തിറങ്ങിയാല്‍
 2000 രൂപ പിഴയീടാക്കുമെന്നാണ് ഗ്രാമത്തിലെ 'തലമൂത്ത' ആളുകള്‍ പുറത്തിറക്കിയ നിയമം. ആരെങ്കിലും നൈറ്റിയിട്ട് നടക്കുന്നത് കണ്ടാല്‍ വിവരം അറിയിക്കുന്നവര്‍ക്ക് 1000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലാണ് തൊകാലപള്ളി ഗ്രാമം.

ആറ് മാസത്തിന് മുമ്പാണ് നൈറ്റി നിരോധിച്ച് ഗ്രാമത്തിലെ കാരണവന്‍മാര്‍ തീട്ടൂരം ഇറക്കിയത്. പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാന്‍ പറ്റാത്ത വേഷമാണ് നൈറ്റി. ചില സ്ത്രീകള്‍ സ്‌കൂളിലും, ആശുപത്രിയിലും വരെ നൈറ്റിയിട്ടാണ് ചെല്ലുന്നതെന്നും ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നൈറ്റിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

 സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ആചാരങ്ങളെ കുറിച്ച് അന്വേഷിച്ചെത്തിയ തഹസില്‍ദാരും എസ്‌ഐയുമാണ് വിചിത്രമായ ' പിഴ ശിക്ഷ' നടക്കുന്ന വിവരം പുറംലോകത്തെ അറിയിച്ചത്. വീടുകളില്‍ ഇതേത്തുടര്‍ന്ന് അന്വേഷണം നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ ഞെട്ടി. ഒരു സ്ത്രീക്ക് പോലും ഇക്കാര്യത്തില്‍ പരാതിയില്ല. തലമൂത്ത ആളുകള്‍ പറയുന്നത് അനുസരിക്കുകയാണ് ശീലം എന്നായിരുന്നു പലരുടെയും മറുപടി. 

നൈറ്റി നിരോധനത്തെ എതിര്‍ത്താല്‍ ഭ്രഷ്ട് കല്‍പ്പിക്കുമെന്ന് മുന്നറിയിപ്പും ഗ്രാമസംഘം നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യക്തി സ്വാതന്ത്ര്യത്തിന് എതിരാണെന്ന അഭിപ്രായം പലര്‍ക്കും ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com