സ്ത്രീകള്‍ക്ക് പലിശ രഹിത വായ്പയുമായി ബിജെപി; പത്ത്ദിവസത്തിനകം കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ്; പ്രകടനപത്രികയില്‍ വാഗ്ദാന പെരുമഴ 

സ്ത്രീകള്‍ക്ക് പലിശ രഹിത വായ്പയുമായി ബിജെപി - പത്ത്ദിവസത്തിനകം കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് - പ്രകടനപത്രികയില്‍ വാഗ്ദാന പെരുമഴ 
സ്ത്രീകള്‍ക്ക് പലിശ രഹിത വായ്പയുമായി ബിജെപി; പത്ത്ദിവസത്തിനകം കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ്; പ്രകടനപത്രികയില്‍ വാഗ്ദാന പെരുമഴ 

റാഞ്ചി: കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെ ചത്തിസ്ഗഡില്‍ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പ്രകടനപത്രിക പുറത്തിറക്കിയത്. 

സങ്കല്പ പത്ര എന്ന പേരിലാണ് ബി.ജെ.പി ചത്തീസ്ഗഡില്‍ പ്രകടനപത്രിക പുറത്തിറക്കിയത്.രണ്ട് ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നല്‍കുന്ന പദ്ധതിയായ സങ്കല്‍പ് പത്ര, ചത്തീസ് ഗഡില്‍ ഫിലിം സിറ്റി, 12 ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി പുസ്തകങ്ങളും യൂനിഫോമും വിതരണം ചെയ്യുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു.കര്‍ഷകര്‍,യുവാക്കള്‍, സ്ത്രീകള്‍, കൃഷി എന്നിവയ്ക്കാണ് പ്രകടപത്രികയില്‍ കൂടുതല്‍ ഊന്നല്‍. ജനങ്ങളില്‍ നിന്ന് നേരത്തെ നിര്‍ദ്ദേശം സ്വീകരിച്ചതിന് ശേഷമാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. 

ചത്തിസ്ഗഡിനെ അഭിവൃദ്ധിപ്പെടുത്തിയത് ബിജെപി സര്‍ക്കാരാണെന്ന് പ്രകടനപത്രിക പുറത്തിറക്കവെ അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ അഴിമതി രഹിതമാക്കാനും ബിജെപി സര്‍ക്കാരിനായി. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ കൊണ്ട് സംസ്ഥാനത്ത് അധികാര തുടര്‍ച്ചയുണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്. ജന്‍ ഘോഷണ പത്ര എന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രികക്ക് പേരിട്ടിരിക്കുന്നത്. തൊഴില്‍, കാര്‍ഷിക മേഖല, കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയ്ക്കാണ് പാര്‍ട്ടി കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അധികാരത്തില്‍ വന്നാല്‍ പത്തുദിവസത്തിനകം കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളും. എല്ലാ കര്‍ഷകര്‍ക്കും മാസത്തില്‍ 35 കിലോ അരി ഒരു രൂപയ്ക്ക് നല്‍കും. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വനിതകള്‍ക്കായി പ്രത്യേകം പൊലിസ് സ്റ്റേഷന്‍, 6 മെഡിക്കല്‍ കൊളേജുകളെ സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രികളാക്കും, മദ്യനിരോധനം തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോണ്‍ഗ്രസ് പ്രകടന പത്രിക.

2013ലെ തെരഞ്ഞടുപ്പില്‍ 49 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 39, ബിഎസ്പി 1, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കക്ഷി നില. ഒന്നാംഘട്ട പോളിംഗ് ഈ മാസം 12നാണ്. രണ്ടാംഘട്ട പോളിംഗ് 20നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com