വഴിയില്‍ തുപ്പുന്നവര്‍ ജാഗ്രതൈ, തുപ്പിയ സ്ഥലം നിങ്ങള്‍ തന്നെ വൃത്തിയാക്കേണ്ടി വരും; ശിക്ഷാനടപടിയുമായി പൂനെ

പിഴ ചുമത്തിയിട്ടും തുപ്പുന്നവരുടെ എണ്ണത്തില്‍ കുറവ് വരാത്തതിനാലാണ് അവരെക്കൊണ്ടുതന്നെ തുപ്പുന്ന സ്ഥലം വൃത്തിയാക്കിക്കാന്‍ പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്
വഴിയില്‍ തുപ്പുന്നവര്‍ ജാഗ്രതൈ, തുപ്പിയ സ്ഥലം നിങ്ങള്‍ തന്നെ വൃത്തിയാക്കേണ്ടി വരും; ശിക്ഷാനടപടിയുമായി പൂനെ


പൂനെ; പൂനെ നഗരത്തെ വൃത്തിയാക്കാന്‍ പുതിയ ശിക്ഷാനടപടിയുമായി അധികൃതര്‍. തെരുവില്‍ തുപ്പി വൃത്തി വൃത്തിയാക്കുന്നവര്‍ക്ക് പണി കൊടുക്കാനുള്ള പദ്ധതിയിലാണ് മുനിസിപ്പാലിറ്റി. തെരുവില്‍ തുപ്പിയാല്‍ തുപ്പുന്നവര്‍ തന്നെ ഇനി വൃത്തിയാക്കേണ്ടിവരും. പിഴ ചുമത്തിയിട്ടും തുപ്പുന്നവരുടെ എണ്ണത്തില്‍ കുറവ് വരാത്തതിനാലാണ് അവരെക്കൊണ്ടുതന്നെ തുപ്പുന്ന സ്ഥലം വൃത്തിയാക്കിക്കാന്‍ പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. 

ശിക്ഷ നടപടിയുടെ ആദ്യ ഘട്ടം എന്ന നിലയില്‍ കഴിഞ്ഞ ആഴ്ച നാല് വാര്‍ഡുകളിലാണ് ഇത് പ്രാവര്‍ത്തികമാക്കിയത്. മുന്‍സിപ്പാലിറ്റിയുടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ശിക്ഷ നടപ്പാക്കുന്നത്. കഴിഞ്ഞ എട്ട് ദിവസത്തില്‍ തെരുവില്‍ തുപ്പിയതിന് 156 പേരെയാണ് സാനിറ്റേഷന്‍ ഇന്‍സ്‌പെക്റ്റര്‍മാര്‍ പിടികൂടിയത്. ഇവരെക്കൊണ്ട് അപ്പോള്‍ തന്നെ പ്രദേശം വൃത്തിയാക്കിക്കുകയും 150 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. 

വൃത്തികേടാക്കുന്ന സ്ഥലം സ്വയം വൃത്തിയാക്കിയാക്കുമ്പോള്‍ ഉണ്ടാകുന്ന നാണക്കേട് ഭയന്ന് ആരും തുപ്പില്ല. ഇതാണ് ശിക്ഷയിലൂടെ ലക്ഷ്യമിടുന്നതെന്നും കോര്‍പ്പറേഷന്‍ ഓഫീസര്‍ ധ്യാനേശ്വര്‍ മോലക് പറഞ്ഞു. 2018 ലെ ക്ലീന്‍ലിനസ് സര്‍വേയില്‍ പത്താം സ്ഥാനത്തായിരുന്നു പൂനെ. അടുത്തതവണ ഒന്നാം സ്ഥാനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com