എണ്ണയ്ക്ക് പകരം ബസുമതി ; ഇറാനുമേലുള്ള  ഉപരോധം മറികടക്കാന്‍ ബാര്‍ട്ടര്‍ സിസ്റ്റം കൊണ്ടു വന്നേക്കും?

ഹരിയാനയും പഞ്ചാബുമാണ് രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്ന ബസുമതി അരിയുടെ 40-45 ശതമാനം ഉത്പാദിപ്പിക്കുന്നത്. ഉത്തര്‍പ്രദേശാണ് മൂന്നാം സ്ഥാനത്ത്.
എണ്ണയ്ക്ക് പകരം ബസുമതി ; ഇറാനുമേലുള്ള  ഉപരോധം മറികടക്കാന്‍ ബാര്‍ട്ടര്‍ സിസ്റ്റം കൊണ്ടു വന്നേക്കും?

ന്യൂഡല്‍ഹി: ഇറാനുമേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധത്തെ ബസുമതി അരി ഉപയോഗിച്ച് നേരിടാന്‍ ഇന്ത്യ ആലോചിക്കുന്നു. എണ്ണ ഇറക്കുമതിക്ക് തുല്യമായ ബസുമതി അരി കയറ്റി അയയ്ക്കാനാണ് മന്ത്രാലയത്തിന്റെ ആലോചന. രൂപ നിരക്കിലായിരുന്നു ഇതുവരെയും ബസുമതി ഏറ്റവുമധികം ഇറക്കുമതി ചെയ്തിരുന്ന ഇറാനുമായുള്ള വിനിമയം നടത്തിവന്നിരുന്നത്.

തീരുമാനം നടപ്പിലാകുന്നതോടെ കര്‍ഷകരില്‍ നിന്നും വന്‍തോതില്‍ ബസുമതി സംഭരിച്ചിരുന്ന കയറ്റുമതിക്കാര്‍ക്ക് ആശ്വാസമാകും. കഴിഞ്ഞ വര്‍ഷം മാത്രം 417 കോടിയിലധികം രൂപ വില വരുന്ന ബസുമതിയാണ് കയറ്റുമതി ചെയ്തത്. സൗദിയാണ് ഇന്ത്യയില്‍ നിന്നും ബസുമതി ഇറക്കുമതി ചെയ്യുന്നതില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യം. 

ഇറാനുമേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം കര്‍ഷകരെയും കയറ്റുമതിക്കാരെയും ആശങ്കയിലാഴ്ത്തിയിരുന്നു. പിന്നീടാണ് ഇന്ത്യയ്ക്ക്  ഇളവ് നല്‍കുന്നതായുള്ള ഉത്തരവ് യുഎസ് പുറപ്പെടുവിച്ചത്. ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് പിന്നാലെ ചബഹാര്‍ തുറമുഖത്തിന്റെ നിര്‍മ്മാണത്തിലും ഉപരോധം ഒഴിവാക്കിയിരുന്നു.

 നവംബര്‍ പകുതിയോടെയാണ് ഇറാനിലേക്കുള്ള ബസുമതി കയറ്റുമതി ചെയ്യുന്നത്. ചൈനീസ് ബസുമതി ഇന്ത്യന്‍ വിപണിയെ ബാധിക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. അരിയും പഞ്ചസാരയും ചൈനയിലേക്ക് കൂടുതലായി കയറ്റി അയയ്ക്കുന്നതിനും കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ട്. 

 ഹരിയാനയും പഞ്ചാബുമാണ് രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്ന ബസുമതി അരിയുടെ 40-45 ശതമാനം ഉത്പാദിപ്പിക്കുന്നത്. ഉത്തര്‍പ്രദേശാണ് മൂന്നാം സ്ഥാനത്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com