കേൾക്കാനുള്ള സന്മനസെങ്കിലും കാണിക്കണം ; ചീഫ് ജസ്റ്റിസ് കോടതിയിൽ വിമർശനവുമായി അറ്റോർണി ജനറൽ

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് മുമ്പാകെയാണ് എജി വിമര്‍ശനം ഉന്നയിച്ചത്
കേൾക്കാനുള്ള സന്മനസെങ്കിലും കാണിക്കണം ; ചീഫ് ജസ്റ്റിസ് കോടതിയിൽ വിമർശനവുമായി അറ്റോർണി ജനറൽ

ന്യൂഡല്‍ഹി : കേസുകള്‍ വിശദമായി വാദം കേള്‍ക്കാതെ തള്ളുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് മുമ്പാകെയാണ് എജി വിമര്‍ശനം ഉന്നയിച്ചത്. ആദായനികുതി കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു അറ്റോര്‍ണി ജനറലിന്റെ പരാമര്‍ശം. 

ജനങ്ങള്‍ ആയിരക്കണക്കിന് മൈല്‍ യാത്രചെയ്താണ് നീതി തേടി സുപ്രിംകോടതിയെ സമീപിക്കുന്നത്. എന്നാല്‍ കോടതിയാകട്ടെ അവരുടെ വാദങ്ങള്‍ വിശദമായി കേള്‍ക്കാന്‍ പോലും തയ്യാറാകാതെ കേസുകള്‍ തള്ളുകയാണ്. ഇത് ശരിയായല്ല നടപടിയല്ല. ചുരുങ്ങിയ പക്ഷം അവരുടെ വാദങ്ങള്‍ കേള്‍ക്കാനുള്ള സന്മനസ്സെങ്കിലും കാണിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. 

കേസില്‍ നോട്ടീസ് അയക്കാന്‍ മടിക്കുന്നതെന്തിനെന്ന് എജി ചോദിച്ചു. ഇതുസംബന്ധിച്ച രേഖകള്‍ തങ്ങള്‍ പരിശോധിച്ചില്ലെന്നാണോ എജി പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. വായിച്ചെങ്കില്‍ ഇക്കാര്യം മനസ്സിലാകും. ഇത് പൊതുജനങ്ങളുടെ പണവുമായി ബന്ധപ്പെട്ട കേസാണ്. വസ്തുതകള്‍ കാണാതെ പോകരുതെന്നും അറ്റോര്‍ണി ജനറല്‍ മറുപടി പറഞ്ഞു. 

നിങ്ങളുടെ വാദം യഥാര്‍ത്ഥ സ്പിരിറ്റോടെ തന്നെയാണ് കാണുന്നത്. വസ്തുതകള്‍ കാണാതെയാണ് തങ്ങള്‍ പോകുന്നതെന്ന് നിങ്ങള്‍ ധരിക്കരുതെന്നും ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com