'നിങ്ങള്‍ ജയിച്ചു, തോറ്റത് ഞാനാണ്'; മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റും മുമ്പ് അജ്മല്‍ കസബ് പറഞ്ഞതിങ്ങനെ

പാകിസ്ഥാനി പൗരനായ താന്‍ അമിതാഭ് ബച്ചനെ കാണാന്‍ മുംബൈയിലെ വീടിന്  പുറത്ത് കാത്ത് നില്‍ക്കുമ്പോഴാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതെന്ന ആദ്യ മൊഴിയിലാണ് കസബ് അവസാനം വരെയും ഉറച്ച് നിന്നത്.  ഒരു ചോദ്യത്തിന് 
'നിങ്ങള്‍ ജയിച്ചു, തോറ്റത് ഞാനാണ്'; മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റും മുമ്പ് അജ്മല്‍ കസബ് പറഞ്ഞതിങ്ങനെ

 മുംബൈ:  നിങ്ങള്‍ ജയിച്ചു, തോറ്റത് ഞാനാണ് എന്നായിരുന്നു മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി അജ്മല്‍ കസബിന്റെ അന്ത്യവാക്കുകളെന്ന് മുംബൈ ക്രൈംബ്രാഞ്ച് യൂണിറ്റ് മേധാവിയായിരുന്ന രമേഷ് മഹാളെയുടെ വെളിപ്പെടുത്തല്‍.

2008 നവംബര്‍ 26 ന് മുംബൈ പൊലീസ് പിടികൂടിയ ശേഷം കസബിനെ ആദ്യമായി ചോദ്യം ചെയ്തത് മഹാളെയായിരുന്നു. 81 ദിവസം ക്രൈംബ്രാഞ്ചിന്റ കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് കസബിനെ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റിയത്. വധശിക്ഷ കോടതി വിധിക്കുമ്പോഴും ഇന്ത്യന്‍ നിയമങ്ങളുടെ പഴുതുകളിലൂടെ രക്ഷപെട്ട് പോകാമെന്ന പ്രതീക്ഷ കസബിന് ഉണ്ടായിരുന്നുവെന്നും മഹാളെ വെളിപ്പെടുത്തി. 

 കഠിനമായ ശിക്ഷാമുറകള്‍ കൊണ്ട് 21 കാരമായ കസബില്‍ നിന്ന് വിവരങ്ങള്‍ പുറത്ത് വരില്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് അനുനയത്തിന്റെ മാര്‍ഗ്ഗമാണ് അന്വേഷണ സംഘം സ്വീകരിച്ചത്. വധശിക്ഷ വിധിച്ചേക്കാമെങ്കിലും ഇന്ത്യയില്‍ തൂക്കിക്കൊല നടത്താനുള്ള സാധ്യത വിരളമാണെന്ന് കസബ് തന്നോട് മനസ് തുറന്നിരുന്നുവെന്നും മഹാളെ പറയുന്നു. അഫ്‌സല്‍ ഗുരുവിനെ ശിക്ഷ വിധിച്ച് എട്ട് വര്‍ഷത്തിന് ശേഷവും തൂക്കിക്കൊന്നില്ലെന്നതാണ് കസബ് ഉദാഹരണമായി പറഞ്ഞതെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. 

പാകിസ്ഥാനി പൗരനായ താന്‍ അമിതാഭ് ബച്ചനെ കാണാന്‍ മുംബൈയിലെ വീടിന്  പുറത്ത് കാത്ത് നില്‍ക്കുമ്പോഴാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതെന്ന ആദ്യ മൊഴിയിലാണ് കസബ് അവസാനം വരെയും ഉറച്ച് നിന്നത്.  ഒരു ചോദ്യത്തിന് പോലും കൃത്യമായ ഉത്തരം കസബ് നല്‍കിയിരുന്നില്ല.

കസബിനെ പൂനെയിലെ യേര്‍വാദ ജയിലിലേക്ക് വധശിക്ഷ നടപ്പിലാക്കുന്നതിനായി മാറ്റുതിന് ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടപ്പോഴാണ് ഇക്കാര്യം കസബ് പറഞ്ഞതെന്നും പൂനെയില്‍ എത്തുന്ന വരെയുള്ള യാത്രയില്‍ പിന്നെ വാക്ക് പോലും  സംസാരിച്ചിരുന്നില്ലെന്നും മഹാളെ വ്യക്തമാക്കി. അതുവരെ അങ്ങേയറ്റം മനശക്തി കാണിച്ച കസബില്‍ മരണഭയം അന്ന് രാവിലെ കണ്ടു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു കസബ് കൊല്ലപ്പെട്ടതെന്നും നീതി ജയിച്ചത് അന്നാണെന്നും മഹാളെ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com